Section

malabari-logo-mobile

നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍.ശെല്‍വരാജ് രാജി വെച്ചു.

HIGHLIGHTS : തിരുവനന്തപുരം: സി.പി.ഐ.എം നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍. ശെല്‍വരാജ് രാജിവെച്ചു. രാജിക്കത്ത് അദേഹംസ്പീക്കര്‍ക്ക് കൈമാറി. പാര്‍ട്ടി അംഗത്വവും ശെല്‍വ...

തിരുവനന്തപുരം: സി.പി.ഐ.എം നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍. ശെല്‍വരാജ് രാജിവെച്ചു. രാജിക്കത്ത് അദേഹംസ്പീക്കര്‍ക്ക് കൈമാറി. പാര്‍ട്ടി അംഗത്വവും ശെല്‍വരാജ്   രാജിവെച്ചിട്ടുണ്ട്. സി.പി.ഐ.എമ്മിലെ വിഭാഗീയതാണ് രാജിക്ക് കാരണമെന്ന് അദേഹം പറഞ്ഞു.

 

സി.പി.ഐ.എമ്മില്‍ പാര്‍ലമെന്ററി വ്യാമോഹം വര്‍ധിച്ചുവരികയാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് എം.എല്‍.എയെന്ന നിലയില്‍ സ്വതന്ത്രമായ പ്രവര്‍ത്തിക്കാനാവില്ലെന്നും അതിനാലാണ് രാജിയെന്നും ശെല്‍വരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

sameeksha-malabarinews

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശെല്‍വരാജിന്റെ സിറ്റിംഗ് സീറ്റായിരുന്ന പാറശാലയില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പാര്‍ട്ടിക്കുള്ളില്‍ ആരോപണമുണ്ടായിരുന്നു.

ഇതിനെത്തുടര്‍ന്ന് പാര്‍ട്ടി ജില്ലാ, സംസ്ഥാന സമ്മേളനങ്ങളില്‍ ശെല്‍വരാജിനെതിരെ രൂക്ഷ വിമര്‍ശനമുയരുകയും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് പാര്‍ട്ടി തന്നെയും തന്റെ കുടുംബത്തെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ശെല്‍വരാജ് ആരോപണമുയര്‍ത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് ശെല്‍വരാജ് പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്. പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നെയ്യാറ്റിന്‍കരയില്‍ സിറ്റിംഗ് എംഎല്‍എ രാജിവെച്ചത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!