Section

malabari-logo-mobile

നെയ്യാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം വിട്ടുനല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കൂം; തമിഴ്‌നാട്

HIGHLIGHTS : ദില്ലി: നെയ്യാര്‍ അണക്കെട്ടില്‍ നിന്ന് ഇടക്കാല ആശ്വാസമായി അടിയന്തിരമായി

ദില്ലി: നെയ്യാര്‍ അണക്കെട്ടില്‍ നിന്ന് ഇടക്കാല ആശ്വാസമായി അടിയന്തിരമായി ജലം വിട്ടുനല്‍കാന്‍ കേരളത്തോട് ആവശ്യപ്പെടണമെന്ന് തമിഴ്‌നാട്. കേരളം സമര്‍പ്പിച്ചുള്ള സത്യവാങ്മൂലത്തിന് നല്‍കിയ മറുപടിയാണ് തമിഴ്‌നാടിന്റെ ആവശ്യം. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 9 വരെയുള്ള കാലയളവില്‍ നെയ്യാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അധികമഴ ലഭിച്ചു. ഡാം നിറഞ്ഞ് കവിഞ്ഞതായും തമിഴ് നാട് ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിന് വെള്ളം നല്‍കാന്‍ നിയമപരമായി ബാധ്യതയുണ്ടെന്നും സൗജന്യമായി വെള്ളം നല്‍കിയെന്ന് പറഞ്ഞ് ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും തമിഴ്‌നാട് പറഞ്ഞു.

sameeksha-malabarinews

നെയ്യാര്‍ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാടിന്റെ പുതിയ നീക്കം.

ജലത്തിന്റെ ആവശ്യകത സംബന്ധിച്ച കൃത്യമായ രേഖകള്‍ നല്‍കാത്തതുകൊണ്ടാണ് തമിഴ്‌നാടിന് ജലം വിട്ടുനല്‍കാത്തതെന്ന് കേരളം നാളെ സുപ്രീംകോടതിയിയെ അറിയിക്കും. കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!