Section

malabari-logo-mobile

ചൈനയില്‍ വന്‍ പ്രളയം; 200 പേരെ കാണാതായി;31 മൃതദേഹങ്ങള്‍ കണ്ടെടുത്തു

HIGHLIGHTS : ബെയ്ജിങ്: ചൈനയില്‍ വന്‍ പ്രളയം. ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലാണ്

ബെയ്ജിങ്: ചൈനയില്‍ വന്‍ പ്രളയം. ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലാണ് രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തില്‍ 200 പേരെ കാണാതായി. 31 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശക്തമായ മഴയിലും ചുഴലിക്കാറ്റിലും പലഭാഗങ്ങളും വെള്ളത്തിനടിയിലാക്കി.

ആയിക്കണക്കിന് വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. നിരവധി പാലങ്ങള്‍ ഒലിച്ചുപോയി. 50 വര്‍ഷത്തിനിടെ സിയാച്ചുവിലുണ്ടാക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്.

sameeksha-malabarinews

രണ്ട് ലക്ഷത്തോളം ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

അടുത്ത 48 മണിക്കൂറിനുള്ളില്‍ വന്‍ കൊടുങ്കാറ്റിന് ഇനിയും സാധ്യതയുള്ളതായി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!