Section

malabari-logo-mobile

കൂടംകുളം ആണവനിലയം പ്രവര്‍ത്തനമാരംഭിച്ചു.

HIGHLIGHTS : ദില്ലി: ലോകമൊട്ടുക്കുയര്‍ന്ന പ്രതിഷേധങ്ങളും എതിര്‍പ്പുകളും അവഗണിച്ച് കൂടംകുളം ആണവനിലയം പ്രവര്‍ത്തനമാരംഭിച്ചു. അര്‍ദ്ധരാത്രിയാണ് ആണവനിലയത്തിന്റെ ആദ്...

ദില്ലി: ലോകമൊട്ടുക്കുയര്‍ന്ന പ്രതിഷേധങ്ങളും എതിര്‍പ്പുകളും അവഗണിച്ച് കൂടംകുളം ആണവനിലയം പ്രവര്‍ത്തനമാരംഭിച്ചു. അര്‍ദ്ധരാത്രിയാണ് ആണവനിലയത്തിന്റെ ആദ്യ റിയാക്ടര്‍ പ്രവര്‍ത്തനം തുടങ്ങിയത്. കനത്ത സുരക്ഷയിലാണ് കൂടംകുളത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം യൂണിറ്റിലെ അണുവിഘടന പ്രക്രിയയാണ് തുടങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ 21 ാം ന്യൂക്ലിയര്‍ റിയാക്ടറാണ് കൂടംകുളത്തെത്.

കൂടംകുളം ആണവനിലയത്തിനെ ഒദ്യോഗികവിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. പുലര്‍ച്ചെ 1.15 ഒടെയാണ് ആദ്യ റിയാക്ടര്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായത്. ആണവനിലയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

sameeksha-malabarinews

400 മെഗാവാട്ട് വൈദ്യുതിയാണ് ആദ്യഘട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുക. 1000 മെഗാവാട്ട് ശേഷിയുള്ള രണ്ട് റഷ്യന്‍ നിര്‍മിത ആണവ റിയാക്ടറുകളാണ് കൂടംകുളത്തുള്ളത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് കൂടംകുളത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!