തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റും എംഎല്‍എയുമായ കെ മുരളീധരന്‍ രംഗത്ത്. ഈ കേസിന്റെ പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി മുരളീ. പോലീസ് ചിലരെ സംരക്ഷിക്കുകയാണെന്നും ജിക്കുവിനെയും സലീം രാജിനെയും അറസ്റ്റ് ചെയ്യാത്തതില്‍ വീഴ്ചയുണ്ടെന്നും അദേഹം പറഞ്ഞു.
കൂടാതെ സോളാര്‍ കേസുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകള്‍ അടങ്ങിയ സിഡികള്‍ നഷ്ടപ്പെട്ടത് ഗുരുതരമായ വീഴ്ചയാണെന്നും മുരളി പറഞ്ഞു. വിഎസിന് നേരെ ഗ്രനേഡ് എറിഞ്ഞത് പോലീസിന്റെ ഗൂഡാലോചനയുടെ ഭാഗമാണെന്നും അദേഹം പറഞ്ഞു.
ആറന്മുള വിമാനത്താവളം ആവശ്യമില്ലെന്നും മുരളി പറഞ്ഞു. നിലവിലുള്ള വിമാനത്താവളങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും മുരളി പറഞ്ഞു.
മുരളീധരന്റെ പ്രസ്താവന പുറത്ത് വന്നതോടെ എ ഗ്രൂപ്പ് നേതക്കള്‍ കൂട്ടത്തോടെ മുരളിക്കെതിരെ രംഗത്തെത്തി. പ്രതിപക്ഷം പോലും ഉന്നയിക്കത്ത ആരോപണങ്ങളാണ് മുരളി ഉന്നയിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ശിവദാസന്‍നായര്‍ കുറ്റപ്പെടുത്തി. ബെന്നിബഹന്നാനും ജോസഫ് വാഴക്കനും മുരളിയുടെ പ്രസതാവനക്കെതിരെ രംഗത്തെത്തി. വിഎസിന്റെ നേരെ ഗ്രനേഡ് പ്രയോഗിച്ചതില്‍ ഗൂഢാലോചനണ്ടെന്ന് കരുതുനില്ലെന്നും വാഴക്കന്‍ വ്യക്തമാക്കി.
ഹൈക്കമാന്റ്ിന്റെ തീരുമാനം പുറത്തു വന്നങ്ങിലും ഐ വിഭാഗം അതില്‍ സംതൃപ്തരല്ല എന്നാണ് മുരളിയുടെ പ്രസ്താവനയിലൂടെ തിരച്ചറിയുന്നത്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് കളികള്‍ കൂടതല്‍ സങ്കീര്‍ണ്ണമാവുന്നതിന്റെ സൂചന കൂടിയാണിത്.




