സുദര്‍ശനന്‍ കോടത്തിന് വീണ്ടും പുരസ്‌കാരം

താനൂര്‍: സോളിഡാരിറ്റി കൊണ്ടോട്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല കവിതാരചനാ മത്സരത്തില്‍ മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം, സുദര്‍ശനന്‍ കോടത്തിന്റെ ‘ലോറിയേറാന്‍ ക്യൂ നില്‍ക്കുന്ന കുന്നുകള്‍’ എന്ന കവിതയ്ക്കാണ്. 2000 രൂപയും ഫലകവുമാണ് പുരസ്‌കാരമായി ലഭിച്ചത്. എഴുത്തുകാരന്‍ അഷ്‌റഫ്കാവില്‍ പുരസ്‌കാരം സമ്മാനിച്ചു. പൊന്‍കുന്നം വര്‍ക്കി ചെറുകഥാ അവാര്‍ഡ്, ചന്ദ്രിക സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം, പൂര്‍ണ എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ചെറുകഥ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. പരപ്പനങ്ങാടി കെ.എസ്.എഫ്.ഇ. ജീവനക്കാരനാണ്. ഭാര്യ: രമ്യ, മകള്‍: വേദലക്ഷ്മി

Share news
error: Content is protected !!
Scroll to Top