Section

malabari-logo-mobile

‘നൂറ്’ നഷ്ടമാകുമെന്ന് ഭയന്ന് പുറത്താക്കിയ വിദ്യാര്‍ഥിക്ക് തിളക്കമാര്‍ന്ന വിജയം

HIGHLIGHTS : താനൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൊട്ടിഘോഷിക്കുന്ന സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് ഒരടിയായി

താനൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൊട്ടിഘോഷിക്കുന്ന സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് ഒരടിയായി ദേവധാറിലെ വിദ്യാര്‍ഥിക്ക് അഭിമാനാര്‍ഹമായ നേട്ടം.
പത്തിലെത്താന്‍ പന്ത്രണ്ട് കൊല്ലം ‘പഠിപ്പിച്ച്’ തിരൂരിലെ ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ നിന്നാണ് എസ് എസ് എല്‍ സി പരീക്ഷക്ക് മാസങ്ങള്‍ക്ക് മുമ്പ് തോല്‍വി ഭയന്ന് വിദ്യാര്‍ഥിയെ പുറത്താക്കിയത്.
രക്ഷിതാക്കള്‍ പലവട്ടം കരഞ്ഞ് കാല് പിടിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ തിരികെയെടുക്കാന്‍ തയ്യാറാകാതിരുന്ന വിദ്യാര്‍ഥിയെ പല സ്‌കൂളുകളിലും ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ ദേവധാര്‍ സ്‌കൂളില്‍ അഭയം തേടി. അവിടുത്തെ നിസ്വാര്‍ഥരായ അധ്യാപകര്‍ വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കി.

ഫലം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാത്രികാല പഠനക്ലാസുകളില്‍ പങ്കെടുത്ത ഈ വിദ്യാര്‍ഥിയെ തേടി തിളക്കമാര്‍ന്ന വിജയമെത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. ദേവധാറിലെ നന്മ നിറഞ്ഞ അധ്യാപകരാണ് തന്റെ മകന്റെ വിജയത്തിന് പിന്നിലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

sameeksha-malabarinews

തന്റെ മകന്‍ ഇംഗ്ലിഷ് മീഡിയത്തില്‍ ‘പഠനം’ നടത്താന്‍ പല ലക്ഷങ്ങള്‍ വേണ്ടി വന്നെങ്കിലും ദേവധാര്‍ സ്‌കൂളില്‍ ആകെ ചെലവായത് ബസ് ചാര്‍ജ് മാത്രമാണെന്ന് രക്ഷിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
മിക്ക ഇംഗ്ലിഷ് മീഡിയം സ്‌കൂളുകളും 10 മുതല്‍ 100 പേരെ മാത്രം പരീക്ഷക്കിരുത്തി ലക്ഷങ്ങള്‍ ചെലവിട്ട് നൂറുമേനി കൊട്ടിഘോഷിക്കുമ്പോള്‍ ദേവധാറില്‍ 927 കുട്ടികളെ പരീക്ഷക്കിരുത്തി 823 കുട്ടികളെ വിജയിപ്പിച്ചു സംസ്ഥാന തലത്തില്‍ വരെ ശ്രദ്ധയാകര്‍ഷിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!