നാദപുരത്ത് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം: 3കാറുകള്‍ തകര്‍ത്തു

നാദാപുരം: മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉമ്മത്തൂരില്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റെ നടക്കുന്നതിനിടെയുണ്ടായ സംഘര്‍ഷം വ്യാപിക്കുന്നു. ഇതിന്റെ തൂടര്‍ച്ചയായി ഉമ്മത്തൂരില്‍ ശനിയാഴ്ച രാത്രി ഒരു വിഭാഗം പ്രവര്‍ത്തകരുടെ 3 കാറുകള്‍ എറിഞ്ഞു തകര്‍ത്തു.

താനക്കോട്ടൂര്‍ പുളാറായി അഷറഫ്, ഉമ്മത്തൂര്‍ ചാത്തന്‍കണ്ടി റിയാസ്, കൊല്ലാടത്തില്‍ യൂസഫ് എന്നിവരുടെ കാറുകളാണ് രാത്രി എട്ടുമണിയോടെ തകര്‍ത്തത്.

കഴിഞ്ഞ ദിവസം ഷട്ടില്‍ ടുര്‍ണ്ണമെന്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കേസില്‍ പെട്ടവരെ ജാമ്യമെടുത്തുവരികയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഉമ്മത്തുര്‍ പള്ളിക്ക് സമീപത്തുവെച്ച്് രൂക്ഷമായ കല്ലേറുണ്ടാവുകയായിരുനനു. കല്ലോറില്‍ കാറിന്റെ ചില്ലുകളും ഡോറുകളും തകര്‍ന്നു.. സഘര്‍ഷം പുര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top