Section

malabari-logo-mobile

നിയമസഭാ തെരഞ്ഞെടുപ്പ്‌: പ്രചാരണ സാമഗ്രികളുടെ നിരക്ക്‌ പ്രസിദ്ധീകരിച്ചു

HIGHLIGHTS : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സ്ഥാനാര്‍ഥികള്‍ നടത്തുന്ന വിവിധ പ്രചാരണ സാമഗ്രികളുടെ നിരക്ക്‌ തെരഞ്ഞെടുപ്പ്‌ വിഭാഗം പ്രസിദ്ധീകരിച്ചു. മൈക്‌...

electionനിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സ്ഥാനാര്‍ഥികള്‍ നടത്തുന്ന വിവിധ പ്രചാരണ സാമഗ്രികളുടെ നിരക്ക്‌ തെരഞ്ഞെടുപ്പ്‌ വിഭാഗം പ്രസിദ്ധീകരിച്ചു. മൈക്‌, ബാനര്‍, ഹോര്‍ഡിങുകള്‍ തുടങ്ങി എല്ലാവിധ പ്രചാരണ സാമഗ്രികള്‍ക്കും പൊതുമരാമത്തു വിഭാഗം അംഗീകരിച്ച തുകയാണ്‌ കണക്കാക്കുക. ഈ തുക സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ്‌ ചെലവില്‍ വകയിരുത്തും.
മൈക്ക്‌ ഉപയോഗിച്ചുള്ള പ്രചാരണത്തിന്‌ 2000 രൂപയാണ്‌ ഒരു ദിവസത്തേയ്‌ക്ക്‌ വകയിരുത്തുക. തുണി ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന ബാനറിന്‌ ഒരു സ്‌ക്വയര്‍ ഫീറ്റിന്‌ 15 രൂപയും മരപ്പലകയില്‍ പതിച്ച ബാനറിന്‌ സ്‌ക്വയര്‍ ഫീറ്റിന്‌ 18 രൂപയും. ബാഡ്‌ജിന്‌ മൂന്നു രൂപയും പ്രചാരണ തൊപ്പികള്‍ക്ക്‌ ഏഴു രൂപയും വകയിരുത്തും.
തെരഞ്ഞെടുപ്പ്‌ നിരീക്ഷണ സമിതിയാണ്‌ നിരക്ക്‌ കണക്കാക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഓരോ സ്ഥാനാര്‍ഥിക്കും പരമാവധി ചെലവഴിക്കാവുന്ന തുക 28 ലക്ഷം രൂപയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!