നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: അറസ്റ്റിലായ ലോ കോളേജ് അധ്യാപകനെ റിമാന്‍ഡ് ചെയ്തു.

ചാത്തന്നൂര്‍::  നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ലോ കോളേജ് പ്രൊഫസറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം ലോ കോളേജ് പ്രൊഫസര്‍ കേശവദാസപുരം എല്‍.ഐ.സി ലെയ്ന്‍ ലക്ഷമിഭവനില്‍ പ്രൊഫ. രാജനെ (51) ആണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്നൂര്‍ സ്വദേശിശിയും വിവാഹിതയും ലോ കോളേജ് വിദ്യാര്‍ത്ഥിനിയുമായ 23 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി.

വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് വക്കീലിനെ ഏര്‍പ്പാടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവത്രേ. 2012 ഒക്‌ടോബര്‍ മുതല്‍ പീഡനം തുടര്‍ന്നുവരികയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കിയിരുന്നു. തന്നെ കൂടാതെ കോളേജിലെ മറ്റ് നാല് വിദ്യാര്‍ത്ഥിനികളെക്കൂടി പീഡനത്തിന് വിധേയരാക്കിയെന്നും പരാതിയില്‍ പറയുന്നു. റാങ്ക് വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു പീഡനം. വൈദ്യ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു.

ഇയാള്‍ക്ക് ഒത്താശ ചെയ്തു കൊടുത്ത കോളേജിലെ മറ്റ് ജീവനക്കാരും കുടുങ്ങുമെന്ന് സൂചനയുണ്ട്.

 

Share news
error: Content is protected !!
Scroll to Top