മലയാളി വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി

ബംഗളൂരു:ബംഗ്‌ളൂരുവില്‍ മലയാളി നേഴ്‌സിങ് വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായതായി പരാതി. സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിലെ നേഴ്‌സിംങ് വിദ്യാര്‍ത്ഥിനിയാണ് മാനഭംഗത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനി അശോക് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ മാവേലിക്കര സ്വദേശി ശ്രീകാന്ത് (24), ഹരിപ്പാട് സ്വദേശി വിനോദ് (25), നിതിന്‍ (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ പള്ളിയില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടിയെ വാനില്‍ എത്തിയ സംഘം തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

വാനിലുണ്ടായിരുന്ന മൂന്നംഗസംഘം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടു പോയി മദ്യം നല്‍കിയ ശേഷം മാനഭംഗപ്പെടുത്തി. ബോധം നഷ്ടപ്പെട്ട പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ആക്രമികള്‍ കടന്നു. വൈകിട്ട് പ്രദേശത്തെ ഒരു സ്ത്രീയുടെ സഹായത്തോടെ പെണ്‍കുട്ടി ഹോസ്റ്റലില്‍ തിരിച്ചെത്തി. ഇക്കാര്യം പെണ്‍കുട്ടി ആരെയും അറിയിച്ചിരുന്നില്ല. കുട്ടിയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അനേ്വഷണം നടക്കുകയാണെന്നും പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും അശോക്‌നഗര്‍ പോലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top