Section

malabari-logo-mobile

നിതാഖത്; 18,000 ഇന്ത്യക്കാര്‍ സൗദിവിടാന്‍ ഔട്ട്പാസ് വാങ്ങി

HIGHLIGHTS : ദമാം: സ്വദ്വേശിവല്‍ക്കരണത്തിന്റെ പശ്ചാതലത്തില്‍

ദമാം: സ്വദ്വേശിവല്‍ക്കരണത്തിന്റെ പശ്ചാതലത്തില്‍ സൗദി അറേബ്യ വിടാന്‍ 18,000 ഇന്ത്യക്കാര്‍ ഔട്ട്പാസ് വാങ്ങി. നിതാഖത് ശക്തമാക്കി തെരച്ചില്‍ വ്യാപിപ്പിച്ചതോടെ 60,000 ഇന്ത്യക്കാരാണ് ഇതുവരെ എക്‌സിറ്റ് പാസിന് റിയാദ് എംബസിയിലും ജിദ്ദ കോണ്‍സുലേറ്റിലും അപേക്ഷ നല്‍കിയത്. ഇതില്‍ 18,000 പേര്‍ക്ക് പാസ് അനുവദിച്ചതായും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജ് പറഞ്ഞു. പ്രവാസി മന്ത്രി വയലാര്‍ രവി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഔട്ട് പാസ് അപേക്ഷ സ്വീകരിക്കാന്‍ എംബസിക്കും കോണ്‍സുലേറ്റിനും പുറമെ ഇന്ത്യന്‍ സ്‌കൂളുകളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ മെയില്‍ വഴിയും തപാല്‍ വഴിയും അപേക്ഷ സ്വീകരിക്കും. നിതാഖാത്ത് സമ്പ്രദായം ശക്തമാക്കി പത്തില്‍ താഴെ പേര്‍ തൊഴിലെടുക്കുന്ന ചെറുകിട സ്ഥാപനങ്ങളില്‍ ഒരു തദ്ദേശിയനെ ജോലിക്ക് വയ്ക്കണമെന്ന വ്യവസ്ഥ നടപ്പാക്കിയതോടെ മലയാളികളടക്കം ലക്ഷ കണക്കിന് പ്രവാസികള്‍ ആശങ്കയിലായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!