Section

malabari-logo-mobile

നഷ്ടസ്‌നേഹത്തിന്റെ നൊമ്പരമുണര്‍ത്തി ‘അവതാരം’ ചിത്രീകരണം തൂടങ്ങി

HIGHLIGHTS : താനൂര്‍: യുവകവി ശ്രീജിത്ത് അരിയല്ലൂരിന്റെ 'അവതാരം' എന്ന

താനൂര്‍: യുവകവി ശ്രീജിത്ത് അരിയല്ലൂരിന്റെ ‘അവതാരം’ എന്ന പ്രശസ്തമായ കവിത യുവസംവിധായകന്‍ ജനില്‍മിത്ര തിരശീലയിലേക്ക് പകര്‍ത്തുന്നു. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പ്രശസ്ത കവി ശ്രീ. സി.പി. വത്സന്‍ പരപ്പനങ്ങാടിയില്‍ നിര്‍വ്വഹിച്ചു.

നഷ്ടസ്‌നേഹങ്ങളുടെ, സാഹോദര്യത്തിന്റെ, തിരിച്ചറിയപ്പെടായ്കകളുടെ നൊമ്പരം പ്രേക്ഷകന് അനുഭവപ്പെടുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണം. ആദ്യമായി ഒരു ഗദ്യകവിത കഥാപാത്രങ്ങളുടെ സംഭാഷണമില്ലാതെ കവിതയും സംഗീതവും ദൃശ്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് പറയുക എന്ന വെല്ലുവിളിയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറും കവിയുമായ പ്രതാപ് ജോസഫ് ചിത്രത്തിന്റെ ഛായാഗ്രഹണവും എ.ആര്‍. റഹ്മാന്റെ അസിസ്റ്റന്റും പുതുസിനിമകളുടെ സംഗീതസംവിധായകനുമായ നിഖില്‍പ്രഭ സംഗീതവും നിര്‍വ്വഹിക്കുന്നു. കര്‍ണ്ണാടകയിലെ ‘നീനാസ’ത്തിലൂടെയും തിരുവനന്തപുരം ‘അഭിനയ’യിലൂടെയും നിരവധി നാടകങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ സ്മിത അമ്പുവാണ് ചിത്രത്തിലെ നായിക. നായകനായി ദീപക് നാരായണനും ബാലതാരങ്ങളായി ആദിത്യദേവും സിനാനും അഭിനയിക്കുന്നു.

sameeksha-malabarinews

ഉണ്ണിക്കൃഷ്ണന്‍ യവനിക, ബിനീഷ് കെ.പുരക്കല്‍, ഷിഹാബ് അമന്‍, ഷയിന്‍ താനൂര്‍, ബിപിന്‍ദാസ് പരപ്പനങ്ങാടി, അക്ബര്‍ അലന്‍, മനീഷ് ചിറമംഗലം, വിജേഷ് മോര്യ, സുബ്രഹ്മണ്യന്‍ അരിയല്ലൂര്‍, ഒ. വിജേഷ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ‘വെങ്ങാലില്‍’ ഫിലിംസിന്റെ ബാനറില്‍ യുവനടനായ ശ്രീകാന്ത് മേനോനാണ് ‘അവതാരം’ നിര്‍മ്മിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!