Section

malabari-logo-mobile

ദോഹയില്‍ യുവതിയുടെ അനുവാദമില്ലാതെ ഫോട്ടോ ഫേസ്‌ബുക്കിലിട്ട യുവാവിന്‌ 2 വര്‍ഷം തടവ്‌

HIGHLIGHTS : ദോഹ: യുവതിയുടെ അനുവാദമില്ലാതെ ഫോട്ടോ ഫേസ്‌ബുക്കിലിട്ട യുവാവിന്‌ ദോഹ ക്രിമിനല്‍ കോടതി രണ്ട്‌ വര്‍ഷം തടവും 30,000 റിയാല്‍ പിഴയും ശിക്ഷിവിധിച്ചു. യുവത...

Untitled-1 copyദോഹ: യുവതിയുടെ അനുവാദമില്ലാതെ ഫോട്ടോ ഫേസ്‌ബുക്കിലിട്ട യുവാവിന്‌ ദോഹ ക്രിമിനല്‍ കോടതി രണ്ട്‌ വര്‍ഷം തടവും 30,000 റിയാല്‍ പിഴയും ശിക്ഷിവിധിച്ചു. യുവതിഫേസ്‌ ബുക്കിലിട്ട ഫോട്ടോയാണ്‌ വിദേശിയായ യുവാവ്‌ അവരുടെ അനുവാദമില്ലാതെ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ തന്റെ അക്കൗണ്ടില്‍ പോസ്‌റ്റ്‌ ചെയ്‌തത്‌.

ഫോട്ട്‌ ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ സുഹൃത്താണ്‌ ഇക്കാര്യം യുവതിയെ അറിയിച്ചത്‌. യുവതിയുമായി ബന്ധം സ്ഥാപിക്കാനാണ്‌ യുവാവ്‌ ഫോട്ടോ പോസ്‌റ്റ്‌ ചെയ്‌തത്‌. എന്നാല്‍ ഇരുവരും തമ്മില്‍ തകര്‍ക്കത്തിലാവുകയും യുവതി പരാതി നല്‍കുകയുമായിരുന്നു. ഇതെ തുടര്‍ന്ന്‌ ദോഹ ക്രിമിനല്‍ കോടതിയാണ്‌ യുവതിയുടെ സ്വകാര്യതയിലേക്കുള്ള കൈകടത്തലായി വിഷയത്തെ വിലയിരുത്തുക.യും യുവാവിനെതിരെ ശിക്ഷ വിധിക്കുകയും ചെയ്‌തത്‌. യുവാവ്‌ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറും മറ്റ്‌ സാമഗ്രികളും കണ്ടു കെട്ടുകയും ചെയ്‌തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!