Section

malabari-logo-mobile

ദില്ലി ഇനി മുതല്‍ ‘ദില്‍ദാര്‍ ഡല്‍ഹി’

HIGHLIGHTS : ദില്ലി : ഇടക്കാലത്ത് ലോകത്തെ ഞെട്ടിച്ച ബലാത്സംഗംകൊണ്ടും, അഴിമതികൊണ്ടും നിറമങ്ങിയ ദില്ലിയെ വീണ്ടും

ദില്ലി : ഇടക്കാലത്ത് ലോകത്തെ ഞെട്ടിച്ച ബലാത്സംഗംകൊണ്ടും, അഴിമതികൊണ്ടും നിറമങ്ങിയ ദില്ലിയെ വീണ്ടും പ്രതാപത്തിലേക്ക് ഉയര്‍ത്താന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് ഒരുങ്ങുന്നു. വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ സഞ്ചാരികളെ കൂടുതല്‍ ദില്ലിയില്‍ ആകര്‍ഷിക്കാനായി ദില്ലിക്കായ് ഒരു പരസ്യ വാചകംകണ്ടെത്തിയിരിന്നു. ‘ദില്‍ദാര്‍ ഡല്‍ഹി’ എന്നായിരിക്കും ഇനിമുതല്‍ ദില്ലി ഉപയോഗിക്കാന്‍ പോകുന്ന പരസ്യ വാചകം

ദില്‍ദാര്‍ എന്നാല്‍ പ്രിയപ്പെട്ട, മനോഹരമായ, ഹൃദയം കീഴടക്കുന്ന എന്നൊക്കെയാണ് അര്‍ത്ഥം വരുന്നത്. വിനേദ സഞ്ചാരികളുടെ മനസ്സില്‍ പെട്ടെന്ന് തങ്ങിനില്‍ക്കുന്ന ‘ദില്‍ദാര്‍ ഡല്‍ഹി’ എന്ന പരസ്യ വാചകം സഞ്ചാരികളെ ആകര്‍ഷിക്കും എന്നുതന്നെയാണ് അധികൃതര്‍ വിശ്വസിക്കുന്നത്.

sameeksha-malabarinews

പരസ്യ വാചകം കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ മല്‍സരത്തില്‍ നിന്നാണ് ഈ പരസ്യ വാചകം തിരഞ്ഞെടുത്തുന്നത്. 12,000 എന്‍ട്രികളാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ ലഭിച്ചത്. പരസ്യ വാചകത്തിനുള്ള സമ്മാനത്തുകയായ അരല്കഷം രൂപ സ്വന്തമാക്കിയത് ഒരു മിഠായി കമ്പനിയുടെ ജീവനക്കാരനായ അമിത് ആനന്ദാണ് .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!