ദില്ലിയില്‍ ഹസാരേ – രാംദേവ് സംയുക്ത ഉപവാസം തുടങ്ങി.

ന്യൂഡല്‍ഹി : ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ നടത്തിയിട്ടുള്ള കള്ളപ്പണ നിക്ഷേപം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടും ഭരണകേന്ദ്രങ്ങളില്‍ അഴിമതി പടരുന്നതിനെതിരെയും അണ്ണാ ഹസാരേയും യോഗാ ഗുരു ബാവ രാംദേവിവും ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ ഉപവാസം തുടങ്ങി. ഒരു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഹസാരെയും രാംദേവും ഉപവാസവേദി പങ്കിടുന്നത്.

അണ്ണാ സംഘത്തിലെ പ്രമുഖരായ അരവിന്ദ് കെജ്രിവാള്‍, മനീഷ് ശിശോദിയ,ഗോപാല്‍ റായ് തുടങ്ങിയവരും ഉപവാസത്തില്‍ പങ്കെടുക്കും.

ഉപവാസ സമരം കണക്കിലെടുത്ത് 20 കമ്പനി അര്‍ധ സൈനീകരെയും വന്‍ പോലീസ് സന്നാഹത്തേയും ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top