എക്‌സൈസ് സംഘത്തിന് നേരെ വെടിവെപ്പ്.

കൊച്ചി : എക്‌സൈസ് സംഘം ലോറിയില്‍ നിന്ന് പിടിച്ചെടുത്ത സ്പിരിറ്റ് കോടതിയില്‍ ഹാജരാക്കി മടങ്ങിവരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പിനു നേരെ അക്ജാഞാത സംഘം വെടിയുതിര്‍ത്തു. ഇന്നലെ വൈകീട്ട മൂന്ന് മണിക്ക് ഗോശ്രീപാലത്തിന് സമീപം എല്‍എന്‍ജി ടെര്‍മിനല്‍ റോഡില്‍ കാട്ടാത്ത് ജംഗ്ഷനിലാണ് സംഭവം.

ദേശിയപാത ഇടപ്പള്ളി ബൈപ്പാസ് റോഡിലെ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്നാണ് കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 1,782 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്.

ആലുവകോടതിയില്‍ പിടിച്ചെടുത്ത സ്പിരിറ്റ് ഹാജരാക്കി എറണാകുളത്തേക്ക് മടങ്ങുമ്പോഴാണ് എക്‌സെസ് ജീപ്പിനു നേരെ വെള്ള ക്വാളിസില്‍ നിന്നാണ് തങ്ങള്‍ക്കുനേരെ വെടിവെപ്പുണ്ടായതെന്ന് പ്രിവന്റീവ് ഓഫീസറായ മുഹമ്മദ് മസൂദ് പറഞ്ഞു. വെടിവെപ്പിനെ തുടര്‍ന്ന് ജീപ്പിന്റെ മുന്‍വശത്തെ ചില്ലിന് കേടുപാടു പറ്റി. ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാവുമ്പോഴേക്കും ക്വാളിസ് പാഞ്ഞുപോയിരുന്നു.

സംഭവം നടക്കുമ്പോള്‍ ഗാര്‍ഡുമാരായ ഫ്രെഡി ഫെര്‍ണാണ്ടസ്, ഡ്രൈവര്‍ സാമുവല്‍ എന്നിവരായിരുന്നു ജീപ്പിലുണ്ടായിരുന്നത്.സംഭത്തെ തുടര്‍ന്ന്് എക്‌സൈസ് അസി.ക്മ്മീഷണര്‍ ജോസഫ്, സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനനടത്തി. ഫോറന്‍സിക്ക് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ വെടി യേറ്റതാണോയെന്നും വ്യക്തമാക്കാനാവു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

 

 

 

 

 

 

 

Share news
error: Content is protected !!
Scroll to Top