Section

malabari-logo-mobile

തൃണമൂല്‍ പിന്‍തുണ പിന്‍വലിച്ചു; കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷം.

HIGHLIGHTS : കൊല്‍ക്കത്ത: ഡീസല്‍ വിലവര്‍ദ്ധന, ചില്ലറ വ്യാപാര നിക്ഷേപം എന്നീ വിഷയങ്ങളിലുള്ള നിലപാടില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രണ്ടാം

കൊല്‍ക്കത്ത: ഡീസല്‍ വിലവര്‍ദ്ധന, ചില്ലറ വ്യാപാര നിക്ഷേപം എന്നീ വിഷയങ്ങളിലുള്ള നിലപാടില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രണ്ടാം യുപിഎസര്‍ക്കാറിനുള്ള പിന്‍തുണ പിന്‍വലിച്ചു.

കൊല്‍ക്കത്തയില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക പാര്‍ലമെന്ററി പാര്‍്ട്ടി യോഗത്തിന്റെതാണ് തീരുമാനം.

sameeksha-malabarinews

ജനവിരുദ്ധ നിലപാടാണ് യു പി എ കൈക്കൊള്ളുന്നതെന്ന് പിന്തുണ പിന്‍‌വലിച്ചുകൊണ്ട് മമതാ ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തൃണമൂലിന്റെ 6 മന്ത്രിമാര്‍ വെള്ളിയാഴ്ച ദില്ലിയിലെത്തി രാജി സമര്‍പ്പിക്കും. നേരത്തെ മന്ത്രിമാരെ പിന്‍വലിച്ച് പുറത്തു നിന്ന് പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഡീസല്‍ വില വര്‍ധന പിന്‍വലിക്കാതെ സര്‍ക്കാറിനെ പിന്‍തുണ പിന്‍വലിക്കാനുള്ള തീരുമാനം പുന പരിശോധിക്കില്ലെന്ന നിലപാടിലാണ് മമത. എന്നാല്‍ വിലവര്‍ധ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം.

മമത പിന്തുണ പിന്‍‌വലിച്ചതോടെ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള കോണ്‍‌ഗ്രസ് നേതാക്കള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിവരികയാണ്. പി ചിദംബരം, സോണിയാ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!