വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

തിരൂര്‍ : വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച അധ്യാപകനായ മുജാഹിദ് നേതാവ് പിടിയില്‍. മുന്‍ ഐഎസ്എം സംസ്ഥാന വൈസ്പ്രസിഡന്റും കോഴിക്കോട് ചേവായൂര്‍ സ്വദേശിയുമായ ഷംസുദീന്‍ പാലത്തി(38)നെയാണ് തിരൂര്‍ പോലീസ് ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് ചെയതത്.

മലപ്പുറം ജില്ലയിലെ വളവന്നൂര്‍ അന്‍സാര്‍ കോളേജിലെ അധ്യാപകനായ ഇയാള്‍ അവിടുത്തെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ തിരൂര്‍ സ്വദേശിനിയെ വിവാഹം കഴിക്കാമെന്നു ഉറപ്പുകൊടുത്ത് നിരവധി തവണ ലൈംഗീകമായി പീഡിപ്പിച്ചത്. കോഴിക്കോട്, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍, കുറുക്കോളിലുള്ള ഇയാള്‍ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്‌സ്് എന്നിവിടങ്ങളില്‍ പെണ്‍കുട്ടിയ കൊണ്ടുപോയിരുന്നു.

പിന്നീട് ഇയാള്‍ വിവാഹവാഗ്ദാനം പാലിക്കാതെ മുങ്ങുകയായിരുന്നു. തുടര്‍ന്ന്് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ തിരൂര്‍ സിഐ റാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെ തിരൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top