Section

malabari-logo-mobile

പരപ്പനങ്ങാടി ടോള്‍ വിരൂദ്ധസമരം തിരുവോണദിനത്തില്‍ നൂറാംദിവസം പിന്നിട്ടു

HIGHLIGHTS : പരപ്പനങ്ങാടി തിരൂവോണദിനത്തിലും സമരത്തിനെത്തിയ പ്രവര്‍ത്തകര്‍ നൂറാംദിവസത്തെ സൂചിപ്പിക്കുന്ന പൂക്കളമിട്ടും, പായസം വിതരണം

പരപ്പനങ്ങാടി. പരപ്പനങ്ങാടി അവുക്കാദര്‍കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിന്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍കൗണ്‍സില്‍ നടത്തിവരുന്ന സമരം തിരുവോണദിനത്തില്‍ നൂറാം ദിവസം പിന്നി്ട്ടു..

തിരൂവോണദിനത്തിലും സമരത്തിനെത്തിയ പ്രവര്‍ത്തകര്‍ നൂറാംദിവസത്തെ സൂചിപ്പിക്കുന്ന പൂക്കളമിട്ടും, പായസം വിതരണം ചെയ്തും സമരപന്തലില്‍ ഓണം ആഘോഷിച്ചു.
നൂറാംദിനത്തില്‍ സമരം സിപിഎം ഏരിയസക്രട്ടറി ഇ ജയന്‍ ഉദ്ഘാടനം ചെയ്തു. ടോള്‍വിരുദ്ധസമിതി സംസ്ഥാന കണ്‍വീനര്‍ രാജേശ് അപ്പാട്ട് സംസാരിച്ചു.
മേല്‍പ്പാലം പൊതുജനങ്ങള്‍ക്ക് തൂറന്നുകൊടുത്ത ദിവസം മുതല്‍ ശക്തമായ സമരമാണ് നടന്നുവന്നത്. മുസ്ലീംലീഗും കോണ്‍ഗ്രസ്സുമൊഴികെയുള്ള പരപ്പനങ്ങാടിയിലെ മുഴുവന്‍ രാഷ്ട്രീിയ പാര്‍ട്ടകളും ,യൂവജനസംഘടനകളും,വ്യാപാരിസംഘടനകളും ക്ലബ്ബുകുളും ഈ ടോള്‍ വിരുദ്ധസമരത്തില്‍ അണിചേര്‍ന്നു.

sameeksha-malabarinews

സമരത്തിന്റെ ആദ്യദിനത്തില്‍ പോലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ ലാത്തിചാര്‍ജ്ജ് നടത്തി. ലാത്തിചാര്‍ജ്ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ പിന്‍മാറാവാന്‍ തയ്യാറാകാതെ ആക്ഷന്‍കൗണ്‍സില്‍ സമരം ശക്തമാക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി തവണ ടോള്‍പിരുവുകാരും പോലീസുമായും സമരക്കാര്‍ ഏറ്റുമുട്ടലുണ്ടായി. സ്ഥലം എംഎല്‍എയും മന്ത്രിയുമായ പികെ അബ്ദുറബ്ബിന് സമരത്തേടുള്ള നിഷേധനിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്നാല്‍ പെരുന്നാള്‍ ദിനത്തോടെ സമരം വീണ്ടും ശക്തമാകുകയും നിരവധി തവണ ടോള്‍ പിരിവ് തടസ്സപെടുത്തുകയും ചെയതു.

സമരക്കാരെ പോലീസിനെ ഉപയോഗിച്ച നേരിടാനുള്ള ശ്രമം നടന്നതോടെ സമരത്തിലുണ്ടായിരുന്ന യുവജനസംഘടനകളും പ്രകോപിതരാകുയായിരുന്നു. തൂടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇപ്പോള്‍ ടോള്‍ പിരിവ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.
ആഗോളവല്‍ക്കരണ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ശക്തമായ ചെറുത്തുനില്‍പ്പുകളുടെ ഭാഗമായായണ് ഈ സമരത്തെ വിലയിരുത്തുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!