ചുംബിക്കാന്‍ എനിക്ക് താല്പര്യമില്ല; റോമ

ചുംബന രംഗത്ത് അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് നടി റോമയുടെ വെളിപ്പെടുത്തല്‍. ചുംബന രംഗങ്ങള്‍ ഉണ്ടെന്ന ഒറ്റക്കാരണത്താലാണ് താന്‍ ചാപ്പാ കുരിശ് എന്ന ചിത്രത്തില്‍ അഭിനയിക്കേണ്ടെന്നു വെച്ചതെന്ന് റോമ വ്യക്തമാക്കി. താന്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നത് തന്റെ ആരാധകര്‍ അംഗികരിക്കില്ലെന്നും അവര്‍ പറഞ്ഞു.

കുടുംബപശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങളെമാത്രമെ ഇനി താന്‍ സ്വീകരിക്കുകയുള്ളുവെന്നും ഒരു കോഴിക്കോടന്‍ മുസ്ലീം പെണ്‍കുട്ടിയുടെ വേഷം ചെയ്യാന്‍ തനിക്ക് താല്പര്യമുണ്ടെന്നും റോമ വ്യക്തമാക്കി. ഇപ്പോള്‍ സ്‌റ്റേജ് ഷോകളിലാണ് താന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും റോമ പറഞ്ഞു.

ഡിടിപിസിയുടെ ഓണാഘോഷത്തോടു ബന്ധിച്ചുള്ള സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റോമ.

Share news
error: Content is protected !!
Scroll to Top