Section

malabari-logo-mobile

അമേരിക്കന്‍ നാവികകേന്ദ്രത്തില്‍ വെടിവെയ്പ്പ് : മരണം 13

HIGHLIGHTS : വാഷിങ്ടണ്‍ ഡിസിയിലെ യുഎസ് നാവികകേന്ദ്രത്തില്‍ നടന്ന വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി..

വാഷിങ്ടണ്‍ ഡിസിയിലെ യുഎസ് നാവികകേന്ദ്രത്തില്‍ നടന്ന വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി..12 നാവികഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..
തിങ്കളാഴ്ച രാവിലെ പ്രാദേശികസമയം 8.30നാണ് ആക്രമണം നടന്നത് മൂന്ന് പേരാണ് അക്രമിസംഘത്തിലുള്ളതെന്നാണ് പ്രാഥമികവിവരം.
ഇത് പോലീസ് സ്ഥിതീകരിച്ചിട്ടില്ല.സംഘത്തിലൊരാളെ പോലീസ് കൊലപ്പെടുത്തി. സംഘത്തിലുണ്ടായിരുന്ന ടെക്‌സാസുകാരനായ ആരോണ്‍ അലക്‌സസിനെയാണ് പോലീസ് പ്രത്യാക്രമണത്തിനിനെട വെടിവെച്ചിട്ടത്. 2007-2011 കാലഘട്ടത്തില്‍ തേര്‍ഡ്ക്ലാസ് പെറ്റി ഓഫീസറായി ജോലി ചെയ്തിരുന്നതായി എഫ്ബിഐ സ്ഥിതീകരച്ചിട്ടുണ്ട്. ഇയാള് ഇതിന് മുന്‍പും രണ്ടു തവണ ഈ സൈനികകേന്ദ്രത്തിലെക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചിരുന്നതായും പോലീസ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.. സംഘത്തിലുണ്ടായിരുന്നെന്ന് കരുതപ്പെടുന്ന മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

അതീവസുരക്ഷയുള്ള നാവിക ആസ്ഥാനത്തെ ഒരു ഐടി പ്രൊജക്ടിന്റെ കരാറുകാരനായണ് ഇയാള്‍ അകത്തു കയറിയെതെന്നാണ് അന്വേഷണത്തില്‍
തങ്ങളുടെ മികച്ച സുരക്ഷാമേഖലകളായ സൈനികആസ്ഥാനങ്ങളില്‍ വരെ ആക്രമണമുണ്ടാകുന്നത് അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!