Section

malabari-logo-mobile

‘താഴേക്കോട് ആദിവാസികള്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി മഞ്ഞളാംകുഴി അലി

HIGHLIGHTS : മലപ്പുറം: താഴേക്കോട്

മലപ്പുറം: താഴേക്കോട് ആദിവാസി കോളനികളിലെ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ പ്രത്യേക പായ്‌ക്കേജ് തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗര

കാര്യ -ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പ്രഖ്യാപിച്ചു. താഴേക്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ‘താഴേക്കോട് ആദിവാസി കോളനികള്‍ ഉണര്‍വിലേയ്ക്ക്’ പരിപാടി ഉദ്ഘാടനം ചെയ്ത് കോളനി നിവാസികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫ്‌ളാഗ് ഷിപ്പ് പരിപാടി ഗ്രാമപഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.
കോളനി നിവാസികള്‍ക്കിടയിലേയ്ക്ക് ചെന്ന് അവരുമായി സംസാരിച്ച മന്ത്രി വൈദ്യുതി, വീട്, റോഡ് എന്നിവയ്ക്കായി പ്രത്യേക പായ്‌ക്കേജ് തയ്യാറാക്കുമെന്നും ഇതിന് മുന്നോടിയായി പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി കോളനി സന്ദര്‍ശിക്കുമെന്നും ഉറപ്പ് നല്‍കി. സ്‌കൂളില്‍ മുടങ്ങാതെ പോയി നല്ല ജോലി നേടുന്നതിന് പ്രാപ്തരാക്കുന്നതിനാണ് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും നല്‍കുന്നതെന്നും അതിനാല്‍ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി, വീട്, റോഡ് എന്നിവ ഉടന്‍ നല്‍കുന്നതിന് സൗകര്യപ്രദമാകുന്ന വിധം എല്ലാവരും ഒരു പ്രദേശത്ത് തന്നെ താമസിക്കുന്നതിന് സന്നദ്ധരാവണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. കോളനി നിവാസികള്‍ക്ക് പരിസ്ഥിതി സൗഹൃദമായ വീട് നിര്‍മിച്ച് നല്‍കാന്‍ പദ്ധതി തയ്യാറാക്കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് പ്രഖ്യാപിച്ചു.

sameeksha-malabarinews

മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്ലാത്ത പ്രദേശത്ത് 41 ഓളം ആദിവാസി വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്ന സായി സ്‌നേഹതീരം ഹോസ്റ്റലിന് ഒരു രൂപയ്ക്ക് അരി, പാചക വാതകം, ഓണത്തോടനുബന്ധിച്ച് വസ്ത്രം, കുട, ചെരുപ്പ് എന്നിവ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

13ാം ധനകാര്യ കമീഷന്റെ ഗ്രാന്റിലുള്‍പ്പെടുത്തി നല്‍കുന്ന ഭക്ഷണകിറ്റിന്റെ വിതരണം പെരിന്തല്‍മണ്ണ സബ്കലക്റ്റര്‍ റ്റി.മിത്ര നിര്‍വഹിച്ചു. താഴേക്കോട് കോളനിയുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് നടപ്പാക്കുമെന്ന് സബ്കലക്റ്റര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.റീന അധ്യക്ഷയായി. മുന്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി നാലകത്ത് സൂപ്പി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. നാസര്‍, ഗ്രാമപഞ്ചായത്ത് അംഗം എം.ജെ. മാത്യു, ഡോ. കൃഷ്ണദാസ്,കെ.ആര്‍. രവി അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു എന്നിവര്‍ സംസാരിച്ചു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ സ്വാഗതവും സെക്റ്ററല്‍ ഓഫീസര്‍ ബിപിന്‍ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!