Section

malabari-logo-mobile

താനൂരില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം;വാട്ടര്‍ ടാങ്കില്‍ കെമിക്കല്‍ ദ്രാവകം കലക്കി.

HIGHLIGHTS : താനൂര്‍: ഒഴൂര്‍ പരപ്പാറപ്പുറം പിഎച്ച്‌സിയില്‍ വാട്ടര്‍ ടാങ്കില്‍ കെമിക്കല്‍ ദ്രാവകം കലക്കി.

താനൂര്‍: ഒഴൂര്‍ പരപ്പാറപ്പുറം പിഎച്ച്‌സിയില്‍ വാട്ടര്‍ ടാങ്കില്‍ കെമിക്കല്‍ ദ്രാവകം കലക്കി. സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം വ്യാപകമായത് ആശങ്കപരത്തുന്നു.

വെള്ളിയാഴ്ച വൈകീട്ടാണ് ടാങ്കില്‍ ദ്രാവകം കലര്‍ത്തിയത് ശ്രദ്ധയില്‍പെട്ടത്. രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് ടാങ്ക് പരിശോധിച്ചപ്പോഴാണ് സംഭവം കണ്ടത്. തുടര്‍ന്ന് വിശദമായ പരിശോധന നടത്തി. താനൂര്‍ എസ്‌ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ പോലീസെത്തി സാംമ്പിള്‍ പരിശോധിച്ചു. വെള്ളം പൂര്‍ണമായി ഉപയോഗ ശൂന്യമായ നിലയില്‍ ആണ്. സംഭവത്തിന് പിന്നിലുള്ളവരെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല.

sameeksha-malabarinews

താനൂര്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണി, ഇ ജയന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വന്‍ ജനവും സ്ഥലത്ത് തടിച്ചുകൂടി. പെയിന്റ് പ്രൈമറാണ് വെള്ളത്തില്‍ കലക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഒഴൂരിലും പരിസരങ്ങളിലും കുടിവെള്ളം മലിനമാക്കുന്നതടക്കമുള്ള സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം വ്യാപകമായത്് പരക്കെ ആശങ്കയ്്ക്കിടയാക്കി. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢനീക്കത്തിനെതിരെ കര്‍ശന നടപടിവേണമെന്നുള്ള ആവശ്യം ശക്തമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!