തല്‍ക്കാലം ലാലിനൊപ്പം അഭിനയിക്കാനില്ല; കോടീശ്വരന്‍ മതി; സുരേഷ് ഗോപി

മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഇല്ലെന്ന് സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍. തമിഴ് ചിത്രമായ ‘ഐ’ യുടെ ഷൂട്ടിംഗ് തിരക്കും കോടീശ്വരന്‍ പരിപാടിയുടെ തിരക്കും കാരണമാണ് സുരേഷ് ഗോപി മിസ്റ്റര്‍ ഫ്രോഡില്‍ നിന്ന് പിന്‍മാറിയതെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ നല്കുന്ന സൂചന.

എന്നാല്‍ ബി ഉണ്ണകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡ് എന്നസിനിമയുടെ കഥ മുമ്പ് മോഹന്‍ലാല്‍ അഭിനയിച്ച ചിത്രവുമായി സാമ്യമുള്ളതിനാല്‍ സംവിധായകന്‍ തിരക്കഥ പൂര്‍ണ്ണമായും മാറ്റിയെഴുതിയതായാണ് റിപ്പോര്‍ട്ട്. ഇക്കാരണവും സുരേഷ് ഗോപിയെ ഈ ചിത്രത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ചതായാണ് പറയുന്നത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top