മോഹന്‍ലാലിന്റെ കൊളസ്‌ട്രോള്‍ ഫ്രീ ഓയില്‍ പരസ്യത്തിനെതിരെ ഡോക്ടര്‍മാര്‍

മോഹന്‍ലാല്‍ അഭിനയിച്ച കൊളസ്‌ട്രോള്‍ ഫ്രീ പരസ്യത്തിനെതെിരെ യുഎഇ യിലെ ഡോക്ടര്‍മാര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത്. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്ന വെളിച്ചെണ്ണയാണ് ഇതെന്ന പരസ്യ വാചകമാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.

വെളിച്ചെണ്ണ പരിപൂര്‍ണ്ണമായും കൊളസ്‌ട്രോള്‍ ഫ്രീ അല്ല എന്നിരിക്കെ കൊളസ്‌ട്രോള്‍ ഫ്രീ എന്ന പേരില്‍ മോഹ
ന്‍ലാല്‍ പരസ്യപ്പെടുത്തുന്ന വെളിച്ചെണ്ണയ്ക്ക് എങ്ങനെയാണ് കൊളസ്‌ട്രോള്‍ ഫ്രീ എന്ന് പറയാന്‍ കഴിയുക എന്നാണ് ഇവര്‍ ഉന്നയിക്കുന്ന ചോദ്യം. ശാസ്ത്രീയമായി തെളിയിക്കാത്ത ഒരു കാര്യം മോഹന്‍ലാലിനെ പോലെ ജനകീയനായ ഒരു വ്യക്തിയെ മുന്നില്‍ നിര്‍ത്തി അവതരിപ്പിക്കുന്നത് ശരിയല്ല. യുഎഇയിലെ ആള്‍ കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ് അസോസിയറ്റ് അംഗങ്ങളാണ് പരസ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഒരു രാജാവിന്റെ വേഷത്തിലെത്തി ശുദ്ധമായ വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതാണെന്നാണ് ലാല്‍ പരസ്യത്തിലൂടെ പറയുന്നത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top