Section

malabari-logo-mobile

തയ്യിലകടവില്‍ ബസ്സുമറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

HIGHLIGHTS : ചേളാരി : തയ്യിലക്കടവ് പാലത്തിന് സമീപത്തുവച്ച് അമിതവേഗതയില്‍ വന്ന ബസ്സ് നിയന്ത്രണം വിട്ട്

[youtube]http://www.youtube.com/watch?v=ErWlyFDhij4[/youtube]

 

 

ചേളാരി : തയ്യിലക്കടവ് പാലത്തിന് സമീപത്തുവച്ച് അമിതവേഗതയില്‍ വന്ന ബസ്സ് നിയന്ത്രണം വിട്ട് 25 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകീട്ട് 3.45 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ഫറോക്കിലെ കോയാസ്, ക്രസന്റ് ആശുപത്രികളിലും തിരൂരങ്ങാടി താലൂക്കാശുപത്രിയിലും, പരപ്പനങ്ങാടി എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ബായ് ബസ്സാണ് അപകടത്തില്‍ പെട്ടത്. ചേളാരി മുതല്‍ തന്നെ ബസ്സ് അമിത വേഗതയിലായിരുന്നു. തയ്യിലകടവ് പാലത്തില്‍ വെച്ച് ഒരു മിനിബസ്സിനെയും ഒരു കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍ ബസ്സിനെയും അമിതവേഗത്തില്‍ മറികടക്കുമ്പോള്‍ കൂട്ടുമൂച്ചിയില്‍ നിന്നുള്ള ഇറക്കം ഇറങ്ങി വരികയായിരുന്ന ടിപ്പറില്‍ തട്ടി ബസ്സിന്റെ നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട ബസ്സ് റോഡരികിലെ മരത്തിലിടിച്ച് താഴോട്ട് തലകീഴായി മറിയുകയായിരുന്നു. ബസ്സ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

sameeksha-malabarinews

 

ചേളാരി മുതല്‍ കെഎസ്ആര്‍ടി ബസ്സിനെ ബ്ലോക്ക് ചെയ്തുകൊണ്ട് മൂന്ന് പ്രൈവറ്റ് ബസ്സുകള്‍ റോഡിലൂടെ അപകടം വരുത്തുന്ന രീതിയിലായിരുന്നു ഓടികൊണ്ടിരുന്നത്. ഇതിനിടയില്‍ അപകടത്തില്‍പ്പെട്ട ബായി ബസ്സ് തിരൂരിലേക്കുള്ള പ്രൈവറ്റ് ബസ്സുമായി മത്സരയോട്ടം തുടങ്ങി. ഈ സമയത്ത്ാണ് എതിരെ വന്ന ടിപ്പറില്‍ തട്ടിയ ബസ്സ് റോഡരികിലൂടെ പോവുകയായിരുന്ന ബൈക്കില്‍ തട്ടുകയും ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിടുകയുമായിരുന്നു. ഇതെസമയം റോഡരികിലുണ്ടായിരുന്ന രണ്ട് കാല്‍നടയാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

 

അപകടം നടന്നയുടനെ ഓടികൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ ആ വഴി കടന്നു വന്ന ചെറുവാഹനങ്ങളിലായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ബസ്സ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് യാത്രക്കര്‍ പരാതിപ്പെട്ടു. പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി. താനൂര്‍ സിഐ സന്തോഷ്, പരപ്പനങ്ങാടി അഡി.എസ്‌ഐ ഉമ്മര്‍ കോയ, എംവിഐ പ്രമോദ് ശങ്കര്‍ എന്നിവര്‍ സ്ഥലത്തെത്തി.

 

അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിയുന്നവര്‍:
തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഉളളവര്‍ –

അരിയല്ലൂര്‍ ദേവദാസന്‍(62), പരപ്പനങ്ങാടി പാറയില്‍ സഫിയ(25), പാറയില്‍ ഹയറുന്നീസ (45), വെളിമുക്ക് പാലക്കല്‍ മുസ്തഫയുടെ മകള്‍ ഹംന(7),മാതാവ്് ആബിദ(31), ചെട്ടിപ്പടി സ്വദേശികളായ അലി (20),അഷറഫുദീന്‍ (24), പത്മന്‍(21), ഒറീസാ സ്വദേശികളായ രാജു (20),സുദേവ്(24).

പരപ്പനങ്ങാടി എകെജി ആശുപത്രി

ചെട്ടിപ്പടി സ്വദേശികളായ നീതു(20), നൗഫല്‍(28),അഹല്ല്യ(4), കൊടക്കാട് സ്വദേശികളായ ശശീധരന്‍(37),ലോകേഷഅ(45), പരപ്പനങ്ങാടി സ്വദേശി ഷനൂഫ്(28), പരിയാപുരം സ്വദേശി സുജാത (38)

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍

തേഞ്ഞിപ്പലം സ്വദേശികളായ സാജിത(37), സുലൈഖ(45),താനൂര്‍ സ്വദേശികളായ പി.വി കൃഷ്ണന്‍(40),ഭാര്യ ലീല(40),പി.വി രാജന്‍, ഒളവട്ടൂര്‍ ഗായത്രിയില്‍ കുമാര്‍(67),ബീഹാര്‍ സ്വദേശി ബ്രഹ്മ(28), കൊടക്കാട് വളവില്‍ ജാഫ്രിത്ത്(21),ജാഫിദ(28), പെരുവയല്‍ കാശിനാഥന്‍,അരിയല്ലൂര്‍ നമ്പ്യാര്‍ വിട്ടീല്‍ മോഹന്‍ദാസ് (47),ഗോകുല്‍ ദാസ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!