Section

malabari-logo-mobile

ഡോക്ടര്‍മാരുടെ സമരത്തെ നേരിടാനുറച്ച് സര്‍ക്കാര്‍

HIGHLIGHTS : കോട്ടയം : നിര്‍ബന്ധിത ബോണ്ട് സംസിധാനത്തിനെതിരെ

കോട്ടയം : നിര്‍ബന്ധിത ബോണ്ട് സംസിധാനത്തിനെതിരെ പി.ജി മെഡിക്കല്‍ ഡോക്ടര്‍മാരുടെ സമരത്തെ സസ്‌പെന്‍ഷന്‍, പിരിച്ചുവിടല്‍ തുടങ്ങയ നടപടികള്‍ സ്വീകരിച്ച് തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ മാര്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് സമരം ചെയ്യുന്നവരെ പിരിച്ചുവിടാനും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാനും പറയുന്നത്.

തരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് 8-ാം തിയ്യതി തന്നെ ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ സര്‍ക്കാറിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ട മടക്കേണ്ടതില്ലെന്നാണ് സംയുക്ത സമര സമിതിയുടെ നിലപാട്.

sameeksha-malabarinews

അഞ്ച് മെഡിക്കല്‍കോളേജുകളിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളും ഹൗസര്‍ജന്‍മാരും പി.ജി ഡോക്ടര്‍മാരുമാണ് സമരത്തിലുള്ളത്. എട്ടിന് സൂചനാ പണമുടക്ക്് നടത്തി. തുടര്‍ന്ന് റിലേ സത്യാഗ്രഹവും നടന്നുവരികയാണ്. സമരം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ അടിയന്തിരമായും ചര്‍ച്ചയ്ക്ക് തയ്യാറാകണം. ഭീഷമിപ്പെടുത്തിയും നടപടിയെടുത്തും സമരത്തെ തളര്‍ത്താമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കേണ്ടെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

മെഡിക്കല്‍ കോളെജിലെത്തുന്ന രോഗികള്‍ക്ക് യാതൊരുബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ മാത്രമേ സമാധാനപരമായി ഈ സമരത്തില്‍ പങ്കെടുക്കുകയെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.

സമരത്തിന്റെ ഭാഗമായി 16 മുതല്‍ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹം തുടങ്ങുമെന്ന് സംയുക്ത സമര സമിതി ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഡോ.കെ.വി.കൃഷ്ണദാസ്, ഡോ.പിഎസ് ജിനേഷ്, ദിവിന്‍ ഓമനകുട്ടന്‍,പി.ഷംനാസ് എന്നിവര്‍ പങ്കെടുത്തു.

 

കൂടുതല്‍ വര്‍ത്തകള്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!