കോണ്‍ഗ്രസിന്റെ പതാക ഒരു സാമുദായിക നേതാവിന് മുന്നിലും അടിയറവ് വെക്കില്ല : ആര്യാടന്‍.

മലപ്പുറം : മുസ്ലിംലിഗിതിരെ വീണ്ടും ആര്യാടന്‍ മുഹമ്മദ് രംഗത്ത്. കോണ്‍ഗ്രസിന്റെ രാജ്യസഭാസീറ്റ് ആരുടെയും ഔദാര്യമല്ലെന്നും. കോണ്‍ഗ്രസിന്റെ പതാക ഒരു സമുദായ നേതാവിനെയും അടിയറവെക്കില്ലെന്നും ആര്യാടന്‍ പ്രസ്താവിച്ചു.

 

കേരളത്തില്‍ സിപിഐഎമ്മിനും കോണ്‍ഗ്രസിനുമല്ലാതെ ഒരു പാര്‍ട്ടിക്കും ഒറ്റക്ക് മത്സരിക്കാനുള്ള കെല്‍പ്പില്ലെന്നും അദേഹം പറഞ്ഞു.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പോരാടിയ കോണ്‍ഗ്രസിനെ അല്‍പ്പായിസുകള്‍ ഭയപ്പെടുത്തെണ്ടെന്നും ആരും മലപ്പുറത്ത് സംഭവിച്ച 2004 ഉം 2006 ഉം മറക്കേണ്ടയെന്നും ആര്യാടന്‍ തുറന്നടിച്ചു.

 

മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്‍തുണയോടെയാണ് ആര്യാടന്‍ നീങ്ങുന്നതെന്ന് വ്യക്തം. ജില്ലയിലാകെ ആര്യാടനെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള പോസ്റ്ററുകളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു.

 

ആര്യാടന് മറുപടിയില്ലെന്നാണ് ഇ.ടി മുഹമ്മദ് ബഷീര്‍ ഇതിനോട് പ്രതികരിച്ചത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top