Section

malabari-logo-mobile

ഡെങ്കി ബാധിച്ച് കേരളത്തില്‍ പത്തുപേര്‍ മരിച്ചു.

HIGHLIGHTS : തിരു: സംസ്ഥാനത്ത് ഡെങ്കിപനി ബാധിച്ച് വെള്ളിയാഴ്ച മാത്രം തെക്കന്‍ കേരളത്തില്‍ പത്തുപേര്‍ മരിച്ചു. ഇതുവരെ ഈ മാസത്തില്‍ 45 പേരുടെ മരണത്തിന് കാരണം

തിരു: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് വെള്ളിയാഴ്ച മാത്രം തെക്കന്‍ കേരളത്തില്‍  പത്തുപേര്‍ മരിച്ചു. ഇതുവരെ ഈ മാസത്തില്‍ 45 പേരുടെ മരണത്തിന് കാരണം ഡെങ്കിയാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

കേരളത്തില്‍ പനിബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞെന്നും ഇതില്‍ 2500 ല്‍ പരം പേരെ ഡെങ്കിപ്പനിയാണ് ബാധിച്ചതെന്നുമാണ് ഔദ്യോഗിക കണക്ക്. ഇതിനിടെ ഡെങ്കി വയറസുകള്‍ക്ക് ജനിതക മാറ്റം സംഭവിക്കുന്നതിനാല്‍ ഈ പനി കൂടുതല്‍ മാരകമാവുകയും മരണ സംഖ്യ ഉയരുകയും ചെയ്യുമെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്. ഇടുക്കി, എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഡെങ്കി പടര്‍ന്നു പിടിക്കുന്നത്.

sameeksha-malabarinews

എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരില്‍ ഭരണ പ്രതിസന്ധിയിലായ സംസ്ഥ സര്‍ക്കാറാകട്ടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ വിധത്തില്‍ നേതൃത്വം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!