Section

malabari-logo-mobile

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം തുടങ്ങി

HIGHLIGHTS : ആലപ്പുഴ : പുന്നപ്ര വയലാറിന്റെ പോരാട്ട മണ്ണില്‍ യുവതയുടെ

ആലപ്പുഴ : പുന്നപ്ര വയലാറിന്റെ പോരാട്ട മണ്ണില്‍ യുവതയുടെ സമര കാഹളമുയര്‍ത്തി. ഡിവൈഎഫ്‌ഐ 12 -ാം സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം.

വൈക്കം സത്യാഗ്രഹസമരഭൂവില്‍ നിന്ന് കൊളുത്തിയ ദീപം സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ സമ്മേളന വേളയില്‍ പ്രതേ്യകം തയ്യാറാക്കിയ സ്തംഭത്തിലേക്ക് പകര്‍ന്നു.

sameeksha-malabarinews

സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് പതാക ഉയര്‍ത്തി. കൂത്തുപറമ്പ് രക്തസാക്ഷി നഗറില്‍ നിന്നാണ് പതാക കൊണ്ടു വന്നത്.

ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതി ആലപ്പി വിവേകാനന്ദന്‍ ഈണം നല്‍കി പറവൂര്‍ പബ്ലിക് ലൈബ്രറി ഗായകസംഘം ആലപിച്ച സ്വാഗതഗാനത്തോടെ സമ്മേളനനടപടി ആരംഭിച്ചു.

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി സമ്മേളനം ഉദ്ഘാടനം ചെയ്തു. കവി ഒഎന്‍വി കുറുപ്പിന്റെ സന്ദേശം എം സ്വരാജ് വായിച്ചു.

സ്യാഗത സംഘം കണ്‍വീനര്‍ മനു സി പുളിക്കല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍ കുമാര്‍ രക്തസാക്ഷി പ്രമേയവും ജോയിന്റ് സെക്രട്ടറി സി സുമേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഉദ്ഘാടന സമ്മേളനത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്, സ്വാഗത സംഘം ചെയര്‍മാന്‍ ജി സുധാകരന്‍ എംഎല്‍എ, സമരസേനാനി പി കെ ചന്ദ്രാനന്ദന്‍, സി പി ഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്ര ബാബു, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെറകട്ടറി അഭോയ് മുഖര്‍ജി, ജോയിന്റ് സെക്രട്ടറി തപസ്ദത്ത എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!