Section

malabari-logo-mobile

കലാഭവന്‍ മണിയോട് പോലീസ് നടത്തുന്നത് ദളിത് വിവേചനം: എഡിജിപി

HIGHLIGHTS : കൊല്ലം: വനപാലകരെ ആക്രമിച്ച കേസില്‍ കലാഭവന്‍ മണിക്കു പകരം മമ്മുട്ടിയോ മോഹന്‍ലാലോ, ദീലീപോ ജയറാമോ ഇതേകാര്യം


കൊല്ലം: വനപാലകരെ ആക്രമിച്ച കേസില്‍ കലാഭവന്‍ മണിക്കു പകരം മമ്മുട്ടിയോ മോഹന്‍ലാലോ, ദീലീപോ ജയറാമോ ഇതേകാര്യം ചെയ്തിരുന്നെങ്ങില്‍ അവര്‍ക്ക് മണിക്കുണ്ടായ അനുഭവം ഉണ്ടാകുമായിരുന്നോ എന്ന് ഇന്റെലിജന്‍സ് എഡിജിപി സെന്‍കുമാര്‍. കേരളപോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എഡിജിപി.

ഈ കേസ് വന്നപ്പോള്‍ കലാഭവന്‍ മണിക്കു വേണ്ടി ഊര്‍്ജ്ജിതമായ തിരച്ചില്‍ നടത്തുകയാണെന്നും വിമാനത്താവളത്തിലും മറ്റും മണിയെ പിടിക്കാന്‍ ആളെ നിയോഗിച്ചിട്ടുണ്ടെന്നും തൃശ്ശൂര്‍ എസ്പി തന്നോട് പറഞ്ഞെന്നും അപ്പോള്‍ താന്‍ അദ്ദേഹത്തോട് ഒരു കാര്യമേ ചോദിച്ചൊള്ളു. മണിക്കു പകരം മമ്മുട്ടിയോ മോഹന്‍ലാലോ, ദീലീപോ ജയറാമോ ഇതേകാര്യം ചെയ്തിരുന്നങ്കില്‍ അവര്‍ക്കും ഈ അനുഭവും ഉണ്ടാകുമായിരുന്നോ എന്ന്. ഉണ്ടാകുമായിരുന്നു എ്‌നാണ് നിങ്ങളുടെ ഉത്തരമെങ്ങില്‍ നിങ്ങള്‍ പറഞ്ഞതല്ലും ശരിയാണ്. അല്ലങ്ങില്‍ വെള്ളക്കാരനെ സല്യൂട്ട് ചെയ്യുകയും സാധാരണക്കാരനെ ചവിട്ടിയരക്കുകയും ചെയ്യുന്ന നമ്മുടെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. സെന്‍കുമാര്‍ തുറന്നടിച്ചു.

sameeksha-malabarinews

പോലീസ് സേനയിലെ സവര്‍ണ്ണരാഷ്ട്രീയത്തോടുള്ള വീധേയമാനസികാവസ്ഥയെ കുറിച്ച് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ തുറന്നടിച്ചത് ഏറെ ചര്‍്ച്ചയാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!