ഫ്‌ളാറ്റിലെ മാലിന്യം റോഡില്‍ തള്ളുന്നത് തടഞ്ഞു.

തിരൂര്‍: ഫ്‌ളാറ്റിലെ സെപ്റ്റിക് മാലിന്യം റോഡരികില്‍ തള്ളാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ടാങ്കര്‍ ലോറി തടഞ്ഞു. പോലീസ് ലോറി കസ്റ്റഡിയിലെടുത്തു. പൂക്കയില്‍ ഫാത്തിമമാതാ റോഡിലെ പിലാക്കല്‍ റസിഡന്‍സിയില്‍ നിന്നുള്ള മാലിന്യമാണ് ഉടമ റോഡരികിലെ അഴക്കു ചാലില്‍ തള്ളാന്‍ ശ്രമിച്ചത്.

ഇരു നിലകളിലായി 18 കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. നേരത്തെയു മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടമയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ച് തിങ്കളാഴ്ച രാത്രി അവശിഷ്ടം കൊണ്ടിടുന്നതാണ് തടഞ്ഞത്.

നാട്ടുകാര്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന് നല്‍കിയ പരാതിയില്‍ കേസെടുത്തു.

Share news
error: Content is protected !!
Scroll to Top