Section

malabari-logo-mobile

ജൂണ്‍ 26 ന് ലഹരി വിരുദ്ധ ദിനാചരണം

HIGHLIGHTS : മലപ്പുറം: ലഹരി

മലപ്പുറം: ലഹരി വിരുദ്ധ നിനാചരണത്തോടനുബന്ധിച്ച് ജൂണ്‍ 26 ന് നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി. നിര്‍വഹിക്കും. രാവിലെ 10 ന് എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ തുടങ്ങുന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫ അധ്യക്ഷനാവും. ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു സംസാരിക്കും.

 

എക്‌സൈസ്-പൊലീസ്-വിദ്യാഭ്യാസ വകുപ്പുകള്‍, നെഹ്‌റു യുവകേന്ദ്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഗാന്ധിദര്‍ശന്‍ സമിതി, ജില്ലാ മദ്യനിരോധന സമിതി എന്നിവര്‍ സംയുക്തമായി നടത്തുന്ന ദിനാചരണത്തോടനുബന്ധിച്ച് രാവിലെ 10.30 മുതല്‍ ക്വിസ്, പ്രസംഗം, ഉപന്യാസ മത്സരങ്ങള്‍ നടക്കും. ഉപജില്ലയില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികളാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുക. യു.പി.-ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടത്തുക.
‘ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പങ്ക്’ വിഷയത്തില്‍ എക്‌സൈസ് വകുപ്പിലെ സംസ്ഥാന റിസോഴ്‌സ് പേര്‍സണ്‍ റ്റി.പി.വര്‍ഗീസ്, സംസ്ഥാന മദ്യനിരോധന സമിതി ജനറല്‍ സെക്രട്ടറി റ്റി.എം.രവീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. രാം മോഹന്‍ മോഡറേറ്ററാവും.
വൈകീട്ട് 3.45 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സഫറുള്ള അധ്യക്ഷനാവും. എം.എസ്.പി. ഡെപ്യൂട്ടി കമാണ്ടന്റ് യു.ഷറഫലി വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!