വെന്നിയൂര്‍ അപകടം മരിച്ചവരില്‍ പരപ്പനങ്ങാടി കോ-ഓപ്പ് കോളേജ് വിദ്യാര്‍ത്ഥിയും

തിരൂരങ്ങാടി : വെന്നീയൂരില്‍ നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ടതില്‍ ഒരാള്‍ പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് ഫൈനല്‍ ബി കോം വിദ്യാര്‍ത്ഥിയും.

പൂക്കിപറമ്പ് മാട്ടാന്‍ മുഹമ്മദിന്റെ മകന്‍ സാദിഖ് അലി (20) ആണ് അപകടത്തില്‍ മരണപ്പെട്ടത്. ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സാദിഖ് അലിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് സാദിഖ് അലിയുടെ മരണത്തില്‍ പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ അനുശോചനയോഗം നടക്കും.

 

Share news
error: Content is protected !!
Scroll to Top