Section

malabari-logo-mobile

ജനമൈത്രി പൊലീസിന്റെ ‘അമ്മ അറിയാന്‍’ പദ്ധതി വിപുലീകരിക്കുന്നു

HIGHLIGHTS : മലപ്പുറം : കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍

മലപ്പുറം : കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ ജനമൈത്രി പൊലീസ് ആവിഷ്‌കരിച്ച ‘അമ്മ അറിയാന്‍’ പദ്ധതി വിപുലീകരിക്കുന്നു. തിരൂരങ്ങാടി സിഐ. ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് പരീക്ഷണാര്‍ത്ഥം നടപ്പാക്കിയ പദ്ധതിയാണ് മറ്റ് പൊലീസ് സ്റ്റേഷന്‍ പരിധികളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. കുട്ടികളുടെ സ്വഭാവ വൈകൃതങ്ങളും സാഹചര്യങ്ങളും മനസിലാക്കി മനഃശാസ്ത്രപരമായ സമീപനങ്ങളിലൂടെ മുന്നോട്ട് പോകാന്‍ അമ്മമാരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അമ്മമാരെ അവരെ ബോധവത്കരിക്കുകയാണ് ആദ്യപടി. ഇതിന് മനഃശാസ്ത്രപരമായ സമീപനങ്ങള്‍ അവലംഭിക്കും. കുട്ടികള്‍ വ്യത്യസ്്ത സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കുമെന്നത് അവതരിപ്പിക്കാന്‍ ആദ്യം അമ്മമാര്‍ക്ക് അവസരം നല്‍കും. ഇതിനായി 10 അമ്മമാരെ തെരഞ്ഞെടുക്കും. ഈ അമ്മമാര്‍ക്ക് യഥാര്‍ത്ഥ അനുഭവങ്ങളോട് സമാനമായ 10 സാഹചര്യങ്ങള്‍ അവതരണത്തിനായി നല്‍കും. അമ്മമാരുടെ പ്രതികരണം മറ്റ് അമ്മമാരും പൊലീസ് ഉദ്യോഗസ്ഥരും മനഃശാസ്ത്രവിദ്ഗ്ധരും നിരീക്ഷിക്കും. അവതരണത്തിന് ശേഷം അമ്മമാര്‍ക്ക് സിഐ. എ. ഉമേഷ്, കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂറോ സയന്‍സ് ഡയരക്റ്റര്‍ ഡോ. കെ. കൃഷ്ണകുമാര്‍, കാലിക്കറ്റ് സര്‍വകലാശാല മനഃശാസ്ത്ര വിഭാഗം മേധാവി ഡോ. ബേബി ഷാരി എന്നിവര്‍ ഉള്‍പ്പെട്ട പാനല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

sameeksha-malabarinews

കുട്ടികളുടെ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ ഇടവരുക, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയം തോന്നുക, ബൈക്ക് മോഷണത്തില്‍ പങ്കാളിയാകുക, രക്ഷിതാക്കള്‍ പണം നല്‍കാതിരുന്നിട്ടും മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുക, ഉത്സാഹഭരിതനായിരുന്ന കുട്ടി വിഷാദത്തിന്് അടിമപ്പെട്ട്്്് ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ അമ്മമാര്‍ സമചിത്തതയോടെ എങ്ങനെ പ്രതികരിക്കണം, എന്തെല്ലാം മുന്‍കരുതലെടുക്കണം തുടങ്ങിയവയെക്കുറിച്ച് ബോധവത്കരിക്കും.
ഇതിനകം ആറ് വേദികളില്‍ ‘അമ്മ അറിയാന്‍’ പദ്ധതി അവതരിപ്പിച്ചു. മികച്ച പ്രതികരണം ലഭിച്ചതോടെ പരിപാടി റെക്കോര്‍ഡ്്് ചെയ്്ത്് സിഡി രൂപത്തിലാക്കി മറ്റ്  പൊലീസ് സ്‌റ്റേഷനുകളിലേക്കും കൈമാറാനാണ് തിരുമാനം. ഡോക്യൂമെന്ററിയ്ക്കുള്ള പ്രത്യേക അവാര്‍ഡ് നേടിയ സുനീഷ് പൂവ്വാട്ടുപറമ്പാണ് ഡോക്യുഫിക്ഷന്‍ സംവിധാനം ചെയ്യുക. ഉറൂബ് അവാര്‍ഡ് ജേതാവ് മെല്‍വിന്‍ ക്ഌരമെന്റ്് തിരക്കഥ നിര്‍വഹിക്കും. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!