ചേളാരി സ്‌കൂളില്‍ ഭീമന്‍ പൂക്കളം

ചേളാരി : ചേളാരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നാല്‍പതടി വ്യാസത്തില്‍ തീര്‍ത്ത മനോഹരമായ ഭീമന്‍ പൂക്കളം അദ്ഭുതമായി..നൂറു കിലോ പൂക്കളാണ് ഈ പൂക്കളം ഉണ്ടാക്കാനുപയോഗിച്ചത്.
ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 150 കുട്ടികളാണ് പൂക്കളം തീര്‍ത്തത്. നാലര മണിക്കൂര്‍ സമയമെടുത്തു.13,000 രൂപയുടെ പൂവാണ് ഇതിനായി ഉപയോഗിച്ചത്.
വിദ്യാര്‍ത്ഥികളോടൊപ്പം പ്രധാനധ്യാപകന്‍ വി ശശിധരന്‍, പ്രിന്‍സിപ്പല്‍ അബ്ദല്‍റസാഖ്, സി പ്രിയ, ഗിരീഷ്, എം അശോകന്‍, പ്രേമന്‍ പരുത്തിക്കാട്, ബിനു എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top