Section

malabari-logo-mobile

ചമ്രവട്ടം പദ്ധതി നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : പൊന്നാനി : തുഞ്ചന്റെ കിളിപ്പാട്ട് രചിക്കപ്പെട്ട ചരിത്രമുറങ്ങുന്ന ശബരിക്കോട്ടം എന്ന ചമ്രവട്ടം. മലബാറിന്റെ വികസ്വന

പൊന്നാനി : തുഞ്ചന്റെ കിളിപ്പാട്ട് രചിക്കപ്പെട്ട ചരിത്രമുറങ്ങുന്ന ശബരിക്കോട്ടം എന്ന ചമ്രവട്ടം. മലബാറിന്റെ വികസ്വന സ്വപനങ്ങളുടെ തിലകകുറിയായി മാറിയ ദിവസമായിരുന്നു ഇന്ന്. പൗരാണിക കേരള ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ ഉറങ്ങുന്ന നിളയുടെ ഇരു കരകളിലുമുളള ജനതയ്ക്ക്് ഇന്ന് ഉറങ്ങാന്‍ കഴിയില്ല. കാരണം അവരുടെ എക്കാലത്തെയും ഒരു വലിയ സ്വപ്‌നം ഇന്ന്് പൂവണിഞ്ഞിരിക്കുന്നു.
മലപ്പുറം ജില്ലയിലെ തീരദേശ ഗ്രാമങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ ചമ്രവട്ടത്തേക്ക് ഒഴികിയെത്തിയപ്പോള്‍ കാലവര്‍ഷത്തെ നിളയെപേലെ ആവേശവും ആഹ്ലാദവും ആഘോഷവും തിരതല്ലിയൊഴുകുകയായിരുന്നു. പാലോളി മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള നേതാക്കളെ അവര്‍ ആവേശപൂര്‍വ്വം സ്വീകരിച്ചാനയിച്ചു. വാദ്യഘോഷങ്ങള്‍ കൊണ്ടും കൊടിതോരണങ്ങളാലും ആര്‍പ്പുവിളികളാലും അവര്‍ ആഹ്ലാദം പങ്കുവെച്ചു.

വൈകീട്ട് അഞ്ച് മണിയോടെ മുഖ്യമന്ത്രിയും ജനപ്രതിനിധികളും ജനങ്ങളുമടക്കം ചമ്രവട്ടം പാലത്തിലൂടെ നടന്ന് പൊതുസമ്മേളന നഗരിയായ നരിപ്പറമ്പിലെത്ത്ി പാലം ഉല്‍ഘാടനം ചെയ്യുകയായിരുന്നു.

sameeksha-malabarinews

 

കൂട്ടായിമയുടെ വിജയമാണ് ചമ്രവട്ടം പദ്ധതി യാഥാര്‍ത്ഥ്യമാവാന്‍ കാരണമെന്ന്്്്്്്്്് മുഖ്യമന്ത്തി അഭിപ്രായപ്പെട്ടു. ചമ്രവട്ടം പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ വാഹനങ്ങളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് റോഡുകളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കും. ഇതിനായി മെയ് 30ന് എം.എല്‍.എമാര്‍, എം.പി.മാര്‍, എന്‍.എച്ച് അധികൃതര്‍, പി.ഡബ്‌ള്യൂ.ഡി. ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ചമ്രവട്ടം പാലത്തിലൂടെ സര്‍വീസ് നടത്തുന്ന 16 കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ഫ്‌ളാഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിച്ചു.
12 കെ.എസ്.ആര്‍.ടി.സി. ബസുകള്‍കൂടി ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
കേരളത്തിന്റെ മക്കയായ പൊന്നാനിയെയും-കര്‍ഷക സമരങ്ങളുടെ ചരിത്രമുറങ്ങുന്ന പുറത്തൂരിനയും ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്ക് കുറുകെ ചമ്രവട്ടത്ത് 978 മീറ്റര്‍ നീളവും 7.50 മീറ്റര്‍ വീതിയില്‍ പാലവും, 70 ഷട്ടറുകള്‍ ഉപയോഗിച്ച് സമുദ്ര നിരപ്പില്‍ നിന്നും 6 മീറ്റര്‍ ഉയരത്തില്‍ ഭാരതപ്പുഴയില്‍ 13 കിലോമീറ്റര്‍ നീളത്തില്‍ ജലം സംഭരിക്കാനും സഹായിക്കുന്നതാണ് പദ്ധതി. കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റര്‍ കം ബ്രിഡ്ജാണ് ചമ്രവട്ടത്തേത്.

 

ഈ പദ്ധതിയിലൂടെ തിരൂര്‍ പൊന്നാനി താലൂക്കുകളിലെ 4344 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യം ലഭിക്കും. ഒമ്പത് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കും ജലം ലഭ്യമാകും. പദ്ധതി പ്രദേശത്തും സമീപ പ്രദേശങ്ങളിലും 63.50 എം.എല്‍.ഡി കുടിവെള്ളം ലഭ്യമാക്കാന്‍ സാധിക്കും. പ്രധാന നഗരങ്ങളായ കൊച്ചി-കോഴിക്കോട്, പൊന്നാനി – തിരൂര്‍, പൊന്നാനി-മലപ്പുറം ദൂരം യഥാക്രമം 40, 20, 10 കി.മീറ്റര്‍ കുറയും. ഇത് സമയ-ഇന്ധന ലാഭത്തിന് പുറമെ ഗതാഗത രംഗത്ത് വന്‍ പുരോഗതിയുണ്ടാക്കും.
ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ടുറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍, വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, എം.പി. ഇ.റ്റി.മുഹമ്മദ് ബഷീര്‍, മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി, എം.എല്‍.എമാരായ കെ.ടി.ജലീല്‍, പി.ശ്രീരാമകൃഷ്ണന്‍, സി.മമ്മുട്ടി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, മുന്‍ എം.എല്‍.എ പി.പി.അബ്ദുള്ളക്കുട്ടി, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍.അമലോര്‍ പവനാഥന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!