Section

malabari-logo-mobile

ചത്ത പശുവിന്റെ മാംസം വില്‍ക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

HIGHLIGHTS : തിരൂര്‍ :ചത്ത പശുവിന്റെ മാംസം വില്‍പ്പന നടത്താനുള്ള കച്ചവടക്കാരന്റെ നീക്കം നാട്ടുകാര്‍ തടഞ്ഞു.

meat shopതിരൂര്‍ :ചത്ത പശുവിന്റെ മാംസം വില്‍പ്പന നടത്താനുള്ള കച്ചവടക്കാരന്റെ നീക്കം നാട്ടുകാര്‍ തടഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇറച്ചി പിടിച്ചെടുത്തു.

തിരുന്നാവയ കാട്ടിലങ്ങാടി യത്തിംഖാന അങ്ങാടിക്ക് സമീപത്താണ് ചത്ത പശുവിന്റെ മാംസം വില്‍പ്പന നടത്തിയത്.

sameeksha-malabarinews

തിങ്കളാഴ്ച നിരവധി ആളുകളാണ് ഇവിടെ നിന്നും ഇറച്ചി വാങ്ങിയത്. ഈ ഇറച്ചിയില്‍ നിന്നു വന്ന ദുര്‍ഗന്ധമാണ് നാട്ടുകാരില്‍ സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ വില്‍പ്പന തടയുകയായിരന്നു. ഇതേ തുടര്‍ന്ന് വിവരമറിഞ്ഞ് തിരുന്നാവായ പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥത്തെത്തി ഇറച്ചി പരിശോധിക്കുകയും പഴകിയതാണെന്ന് ബോധ്യപെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് 20 കിലോ ഇറച്ചി പിടികൂടി നശിപ്പിച്ചു. എന്നാല്‍ ഈ സമയം കട നടത്തിപ്പുകാരനായ പുത്തന്‍കോട്ട് കുഞ്ഞിമോന്‍ ഓടി രക്ഷപ്പെട്ടു. കടയുടമക്കെതിരെ കേസെടുത്തതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!