കൂതറയുടെ ഷൂട്ടിങ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍

തേഞ്ഞിപ്പലം : സുനിമാ ഷൂട്ടിങ്ങിനായി ക്യാമ്പസ് വാടകക്ക് നല്‍കാം എന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തീരുമാനത്തിന് തൊട്ടു പിറകെ കൂതറയുടെ ഷൂട്ടിങ് സംഘം യൂണിവേഴ്സിറ്റിയിലെത്തി. പതിനായിം രൂപ ദിവസ വാടകക്ക് നല്‍കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം.

മോഹന്‍ ലാല്‍ നായികനായ കൂതറയുടെ ഷൂട്ടിങ് വര്‍ഷങ്ങള്‍ക്ക് മുമ്പേ മോഹന്‍ലാല്‍ അഭിനയിച്ച എയ് ഓട്ടോയുടെ ചിത്രീകരണം വാഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്നിരുന്നു. കോഹിന്നൂരിലെ എഞ്ചിനിയറിങ് കോളേജില്‍ നടക്കുന്ന ഷൂട്ടിങ്ങില്‍ 4 നായകന്‍മാരുണ്ട്. മോഹന്‍ലാല്‍ ഒഴികെയുള്ളവരുടെ ഷൂട്ടിങ്ങാണ് 18 ദിവസങ്ങളിലായി ഇവിടെ നടക്കുക. ഗൗതമി നായര്‍,ഭാവന തുടങ്ങിയ നായികമാരും അഭിനയിക്കുന്നുണ്ട്്.

മരക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം എഞ്ചിനിയറിങ് കോളേജിലെ പഠനത്തെ ബാധിക്കാത്ത തരത്തിലാണ് നടക്കുക എന്ന് അധികൃതര്‍ പറഞ്ഞു. വാടകയും കരുതല്‍ നിക്ഷേപവും അടക്കം 2.8 ലക്ഷം രൂപ ഇതിനകം വാഴ്‌സിറ്റി ഫണ്ടില്‍ അടച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top