Section

malabari-logo-mobile

ഗൂപ്പ് എസ്എംഎസ്സിനും എംഎംഎസുകള്‍ക്കും വിലക്ക്

HIGHLIGHTS : ദില്ലി : അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടത്തേടെ

ദില്ലി : അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടത്തേടെ സ്വദേശത്തേക്ക് പലായനം ചെയ്യുന്ന പശ്ചാത്തലത്തെ തുടര്‍ന്ന് രാജ്യത്ത് പതിനഞ്ച് ദിവസത്തേക്ക് ഗൂപ്പ് എസ്എംഎസ്സിനും എംഎംഎസുകളും നിരോധിച്ചു. ഇനി മുതല്‍ പതിനഞ്ച് ദിവസത്തേക്ക് ഒരു സമയം അഞ്ച് എസ്എംഎസില്‍ കൂടുതല്‍ അയക്കാന്‍ കഴിയില്ല.

മെട്രോ നഗരങ്ങളായ ബംഗളുരു, പൂനൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും പലായനം ചെയ്യുന്നത്.

sameeksha-malabarinews

അസം കലാപത്തിന്റെ പാശ്ചാത്തലത്തില്‍ വടക്കു കിഴക്കു നിന്നുള്ളവര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.  വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആളുകള്‍ക്കു നേരെ അക്രമങ്ങളുണ്ടാകുന്നുണ്ടെന്ന് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.  ഇതെ തുടര്‍ന്നാണ് ഇത്തരത്തിലൊരു വിലക്ക് നടപ്പിലാക്കിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!