Section

malabari-logo-mobile

ഗുരുവായൂര്‍ – തിരുനാവായ റെയില്‍ പാത: സംയുക്ത പരിശോധന ജൂലൈ 22 മുതല്‍

HIGHLIGHTS : ഗുരുവായൂര്‍ - തിരുനാവായ റെയില്‍പാതയുടെ സംയുക്ത

ഗുരുവായൂര്‍ – തിരുനാവായ റെയില്‍പാതയുടെ സംയുക്ത പരിശോധന സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ജൂലൈ 22 മുതല്‍ ആരംഭിക്കാന്‍ ജില്ലാ കലക്റ്റര്‍ കെ.ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ – റെയില്‍വെ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. റെയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് നിര്‍ദിഷ്ട പാതയുടെ ആദ്യഘട്ട പരിശോധന നടത്തുക. 29 നകം പരിശോധന പൂര്‍ത്തിയാക്കും ഭൗതിക സര്‍വെ, അതിര്‍ത്തി നിര്‍ണയം എന്നിവ ഒക്‌റ്റോബര്‍ 30 നകം പൂര്‍ത്തിയാക്കും. ഇതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഫീല്‍ഡ് സര്‍വെ ഓഗസ്റ്റ് ആദ്യം ആരംഭിക്കും.

തിരുനാവായ, ഇരിങ്ങപ്പുറം, പെരുമ്പടപ്പ്, നന്നംമുക്ക്, കാലടി, എടപ്പാള്‍, മാറഞ്ചേരി, തവനൂര്‍ വില്ലേജുകളിലായി 33 കിലോമീറ്ററാണ് ജില്ലയില്‍ നിര്‍ദിഷ്ട പാതയുടെ നീളം.
ജില്ലാ പൊലീസ് മേധാവി മഞ്ജുനാഥ്, എ.ഡി.എം. പി.മുരളീധരന്‍, ആര്‍.ഡി.ഒ. കെ.ഗോപാലന്‍, റെയില്‍വെ സതേണ്‍ ഡിവിഷന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി.ഷണ്‍മുഖം, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ സുനില്‍കുമാര്‍, എക്‌സി. എഞ്ചിനീയര്‍ ചാക്കോ ജോര്‍ജ്, ജൂനിയര്‍ എഞ്ചിനീയര്‍ പി.കൃഷ്ണകുമാര്‍, സ്‌പെഷല്‍ തഹസില്‍ദാര്‍ ബിലാല്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!