ഗര്‍ഭഛിദ്ര നിയമത്തിന് അയര്‍ലണ്ടില്‍ അംഗീകാരം

അയര്‍ലണ്ട്: കത്തോലിക്കന്‍ രാജ്യമായ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്ര നിയമം പാസാക്കി. രോഗിയുടെ ജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കാമെന്നാണ് പുതിയ ഭേദഗതി. 48 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ബില്ല് അനുവദിക്കാന്‍ അയര്‍ലണ്ട് സര്‍ക്കാര്‍ തീരുമാനിച്ചത്.

31 നെതിരെ 127 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്. കടുത്ത എതിര്‍പ്പിനിടയിലാണ് ഇന്ന് രാവിലെ ബില്‍ വോട്ടിനിട്ടത്. ഇതിനെതിരെ രൂക്ഷമായ എതിര്‍പ്പുമായി കത്തോലിക്കാ സഭ മുന്നോട്ടു വന്നു. അയര്‍ലണ്ട് പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ പാര്‍ട്ടിക്കകത്തു നിന്നു തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

ഇന്ത്യന്‍ വംശജയായ ദന്ത ഡോക്ടര്‍ സവിത ഹാലപ്പനവറിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കോളിളക്കമാണ് പുതിയ ഭേദഗതിക്ക് കാരണം.

 

Share news
error: Content is protected !!
Scroll to Top