സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്നു വെച്ചിട്ടില്ല ;കെസി ജോസഫ്

കണ്ണൂര്‍. സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വെണ്ടെന്ന് വെച്ചിട്ടില്ലെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അനേ്വഷണത്തിനോ സിബിഐ അന്വേഷണത്തിനോ സര്‍ക്കാര്‍ എതിരല്ല. സോളാര്‍ കേസില്‍ സിബിഐ അനേ്വഷണം ആവശ്യപ്പെട്ടിട്ടുള്ള ഹരജി ഹൈക്കോടതിയിലെത്തിയപ്പോള്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ രണ്ടാഴ്ചത്തെ സമയം ചോദിച്ചിരുന്നു.

ഈ സാഹചര്യെത്ത തുടര്‍ന്നാണ് ഏത് അനേ്വഷണത്തിനും സര്‍ക്കാര്‍ എതിരല്ല എന്ന് മന്ത്രിയും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ കെസി ജോസഫ് പ്രതികരിച്ചത്.

 

Share news
error: Content is protected !!
Scroll to Top