Section

malabari-logo-mobile

ഗദ്ദാര്‍ വിപ്ലവ സ്മരണകളുണര്‍ത്തി ചരിത്ര സദസ്

HIGHLIGHTS : കോഴിക്കോട് : ഗദ്ദാര്‍ വിപ്ലവസ്മരണകളുണര്‍ത്തി ഇന്‍ഫര്‍മേഷന്‍

കോഴിക്കോട് : ഗദ്ദാര്‍ വിപ്ലവസ്മരണകളുണര്‍ത്തി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മൊയ്തു മൗലവി സ്മാരക മന്ദിരത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനവും ചരിത്രസദസും ശ്രദ്ധേയമായി. ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രവാസി ഇന്ത്യക്കാരുടെ പോരാട്ടമായ ഗദ്ദാര്‍ വിപ്ലവത്തിന്റെ 100 -ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ചരിത്ര പ്രദര്‍ശനം നടത്തിയത്.ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അധികമാരും ഓര്‍ക്കാത്ത ഉജ്ജ്വലമായൊരേടാണ് ഗദ്ദാര്‍ വിപ്ലവം.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ എക്കാലത്തും സ്മരിക്കപ്പെടുന്ന വ്യക്തിത്വങ്ങളായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ചരമവാര്‍ഷികവും അരുണാ ആസഫലിയുടെ 104-ാം ജന്മദിനവും ആചരിക്കുന്നതിന്റെ ഭാഗമായി വകുപ്പ് സംഘടിപ്പിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും സ്ത്രീ പങ്കാളിത്തവും എന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റന്‍ ലക്ഷ്മിയെയോ അരുണ ആസഫലിയെയോ പോലുളള സ്ത്രീകള്‍ പുതിയ സമൂഹത്തില്‍ ഉയര്‍ന്നു വരുന്നില്ലെന്നത് ആശാവഹമല്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

sameeksha-malabarinews

ക്യാപ്റ്റന്‍ ലക്ഷ്മിയെക്കുറിച്ച് മഞ്ചേരി എന്‍.എസ്.എസ് കോളേജ് റിട്ട. പ്രൊഫസര്‍ എം. വിജയലക്ഷ്മിയും അരുണാ ആസഫലിയെക്കുറിച്ച് പ്രൊവിഡന്‍സ് കോളേജ് ചരിത്രവിഭാഗം മേധാവി ഡോ. പി.പ്രിയദര്‍ശിനിയും പ്രഭാഷണം നടത്തി.

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വിനോദ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി നന്ദിയും പറഞ്ഞു. പ്രദര്‍ശനം നാളേയും തുടരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!