ക്യാന്‍സറിനെ തോല്‍പ്പിച്ച് മനീഷ കൊയ്‌രാള

അണ്ഡാശയത്തിലുണ്ടായ ക്യാന്‍സര്‍ബാധയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്ന പ്രശസ്ത ഇന്ത്യന്‍ നടി മനീഷ കൊയ്‌രാള ട്വിറ്ററിലൂടെ തന്റെ പ്രേക്ഷകരുമായി സംവദിച്ചു. മനീഷ രോഗത്തോട് പൊരുതി ജയിച്ച സന്തോഷത്തിലാണ്. താന്‍ ക്യാനസറില്‍ നിന്ന് പൂര്‍ണമായി മുക്തയായിക്കഴിഞ്ഞെന്നും അവര്‍ വ്യക്തമാക്കി.

ജീവിതത്തില്‍ തനിക്കിനിയും ഒരുപാട് ദൂരം മുന്നേറാനുണ്ടെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും തുടര്‍ന്നും മുന്നേറാനുള്ള കരുത്ത് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മനീഷ പറയുന്നു.

തലമൊട്ടയടിച്ച് കണ്ണടവെച്ച മനീഷയുടെ ഫോട്ടോയും ട്വിറ്ററില്‍ അവര്‍ പോസ്റ്റ്‌ചെയ്തിരുന്നു. ജീവിതത്തില്‍ തനിക്കിനിയും ഒരുപാട് ദൂരം മുന്നേറാനുണ്ടെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും തുടര്‍ന്നും മുന്നേറാനുള്ള കരുത്ത് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മനീഷ പറയുന്നു.

കഴിഞ്ഞ ഡിസംബറിലാണ് മനീക്ഷയ്ക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചത്. ഇതെതുടര്‍ന്നാണ് ചികിത്സയ്ക്കായി അവര്‍ അമേരിക്കയിലേക്ക് പോയത്.

പൂര്‍ണ സന്തോഷവതിയായി മനീഷയെ ട്വിറ്ററില്‍ കണ്ടതോടെ ഉടന്‍ തങ്ങളുടെ പ്രിയ താരം വെള്ളിത്തിരയില്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

 

Share news
error: Content is protected !!
Scroll to Top