ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചുംബന രംഗങ്ങള്‍; അനിരുദ്ധ് ആന്‍ഡ്രിയയോട് മാപ്പ് പറഞ്ഞു

തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലെ പ്രമുഖ യുവ സംഗീത സംവിധായകന്‍ അനിരുദ്ധ് ആന്‍ഡ്രിയയോട് മാപ്പ് പറഞ്ഞു. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഇരുവരുടെയും ചുംബന രംഗങ്ങളുടെ പേരിലാണ് അനിരുദ്ധ് ആന്‍ഡ്രിയയോട് പരസ്യമായി മാപ്പ് പറഞ്ഞത്. തന്റെ ജീവിതത്തിലെ എല്ലാ ഉയര്‍ച്ചകള്‍ക്കും നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് ആന്‍ഡ്രിയയെന്നും തങ്ങളുടെ ബന്ധത്തില്‍ വന്ന സ്വരചേര്‍ച്ചക്ക് ആര്‍ഡ്രിയ കാരണക്കാരിയല്ലെന്നും അനിരുദ്ധ് പറഞ്ഞു.

വണക്കം ചെന്നൈ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസുമായി ബന്ധപെട്ട് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനിരുദ്ധ് കാര്യങ്ങള്‍ പറഞ്ഞത്. ആന്‍ഡ്രിയയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയങ്ങളില്‍ ഒപ്പമുണ്ടായിരുന്നതിന് നന്ദിയുണ്ടെന്നും തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ക്ക് ക്ഷമ ചോദിക്കുന്നതായും അനിരുദ്ധ് പറഞ്ഞു.

അനിരുദ്ധിന്റെയും ആന്‍ഡ്രിയയുടെയും ചുംബന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് അനിരുദ്ധിന്റെ ഈ ക്ഷമാപണം നടത്തല്‍.

Share news
error: Content is protected !!
Scroll to Top