ഗണേശനു പിന്‍തുണയായി ടെലിവിഷന്‍ താരങ്ങളുടെ പ്രകടനം.

തിരു: മന്ത്രി കെ.ബി. ഗണേശ്കുമാറിനെതിരായ ആരോപണങ്ങളുടെ സാഹചര്യത്തില്‍ മന്ത്രിക്ക് പിന്‍തുണയായി ടെലിവിഷന്‍ താരങ്ങള്‍ രംഗത്ത്. ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’ യുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. മുഖ്യമന്ത്രിയുടെ ഔദേ്യാഗിക വസതിയിലേക്കാണ് താരങ്ങള്‍ പ്രകടനം നടത്തിയത്.

മന്ത്രിയെന്ന നിലയില്‍ ഗണേശ്കുമാര്‍ സിനിമാമേഖലയില്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും, തിയേറ്റര്‍ നവീകരണം അടക്കമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും താരങ്ങള്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top