ഒവി വിജയന്റെ പ്രതിമ തകര്‍ത്ത നിലയില്‍

മലപ്പുറം : കോട്ടക്കല്‍ ഗവണ്‍മെന്റ് രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിച്ച ഒ വി വിജയന്റെ പ്രതിമ തകര്‍ത്തനിലയില്‍.. ഒരു പത്ര ഫോട്ടാ ഗ്രാഫര്‍ ഫോട്ടോയെടുക്കാനായി മൂടിവെച്ചിരുന്ന പ്രതിമ തുറന്നു നോക്കയപ്പോഴാണ് പ്രതിമ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പ്രതിമയുടെ മുഖത്തിനാണ് കേടുപാട് സംഭവച്ചിട്ടുള്ളത്. ആരാണ് സംഭവത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മുസ്ലിംലീഗ് ഭരിക്കുന്ന കോട്ടക്കല്‍ നഗര സഭ നേരത്തെ പ്രതിമ സ്ഥാപിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിദ്യഭ്യാസ മന്ത്രി ഇടപെട്ട് അനാച്ഛാദനത്തിന് അനുവദിക്കുകയായിരുന്നു.

അനുമതിയില്ലാതെ നിര്‍മിച്ചുവെന്ന സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് പ്രതിമ പൊളിച്ചു നീക്കാനായിരുന്നു നഗരസഭയും ലീഗും ലക്ഷ്യമിട്ടത്. പ്രശ്‌നം വിവാദമായതോടെ നഗരസഭ തടിയൂരുകയായിരുന്നു.

സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയായ ഒ വി വിജയന്റെ പ്രതിമ ‘ഖസാക്കിന്റെ ഇതിഹാസം’ നോവലിലെ കഥാ സന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയാണ് നിര്‍മ്മിച്ചത്.

Share news
error: Content is protected !!
Scroll to Top