Section

malabari-logo-mobile

ഖത്തര്‍ സ്റ്റാര്‍സ് ലീഗിന് 11ന് തുടക്കമാകും

HIGHLIGHTS : ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗിന് 11ന് തുടക്കമാകും. സ്റ്റാര്‍സ് ലീഗിന്റെ പുതിയ സീസണിനെ വരവേല്‍ക്കാന്‍ പൂര്‍ണസജ്ജമായതായി ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍...

M2AiXദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗിന് 11ന് തുടക്കമാകും. സ്റ്റാര്‍സ് ലീഗിന്റെ പുതിയ സീസണിനെ വരവേല്‍ക്കാന്‍ പൂര്‍ണസജ്ജമായതായി ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ അറിയിച്ചു. ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ ആദ്യഘട്ട ഫിക്‌സ്ചര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. പതിന്നാല് ക്ലബ്ബുകളാണ് ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ പങ്കെടുക്കുന്നത്. അല്‍ അഹ്‌ലി, അല്‍ അറബി, അല്‍ ഗറാഫ, അല്‍ഖോര്‍, അല്‍ സദ്ദ്, അല്‍ റയ്യാന്‍, മീസൈമീര്‍, അല്‍ സെയ്‌ലിയ, അല്‍ വഖ്‌റ, എല്‍ ജെയ്ഷ്, അല്‍ ഖര്‍ത്തിയാത്ത്, ലഖ്‌വിയ, ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്, ഉംസലാല്‍ ക്ലബ് എന്നിവയാണ് ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ മത്സരിക്കുന്നത്.

കഴിഞ്ഞ ലീഗിലുണ്ടായിരുന്ന അല്‍ ശഹാനിയയ്ക്കും ശമാലിനും ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല. പകരം അല്‍ റയ്യാനും മീസൈമീറും രണ്ടാം ഡിവിഷനില്‍ നിന്നും ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടി. പതിമൂന്ന് തവണ ചാംപ്യന്‍ പട്ടം സ്വന്തമാക്കിയ അല്‍സദ്ദാണ് ഏറ്റവുമധികം തവണ ലീഗ് കിരീടം ഉയര്‍ത്തിയത്. ലഖ്‌വിയയാണ് കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാര്‍. അഞ്ചുവര്‍ഷത്തിനിടെ  ലഖ്‌വിയ നാലുവതവണ ചാംപ്യന്‍പട്ടം സ്വന്തമാക്കിയിട്ടുണ്ട്.

sameeksha-malabarinews

റയ്യാന്‍ ക്ലബ്ബ് ഒരിടവേളയ്ക്കു ശേഷമാണ് സ്റ്റാര്‍സ് ലീഗിലേക്ക് മടങ്ങിയെത്തുന്നത്.

മിസൈമീര്‍ ക്ലബ്ബ് ചരിത്രത്തിലാദ്യമായി ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ കളിക്കാന്‍ യോഗ്യത നേടി. റയ്യാനും സെയ്‌ലിയ്യയും തമ്മില്‍ ഏറ്റുമുട്ടുന്നതാണ് ആദ്യമത്സരം. വൈകിട്ട് ആറിന് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മല്‍സരം. അന്നേദിവസം തന്നെ അല്‍ഖോര്‍ സ്റ്റേഡിയത്തില്‍ രാത്രി 8.15ന് അല്‍ഖോറും ഉംസലാലും തമ്മില്‍ മത്സരിക്കും.

പന്ത്രണ്ടാം തിയ്യതി ഖര്‍ത്തിയ്യാത്തും ഖത്തറും സ്‌പോര്‍ട്‌സ് ക്ലബ്ബും അല്‍ഖോര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ആറിനും അല്‍അറബിയും വക്‌റയും ഗ്രാന്റ് ഹമദ് സ്റ്റേഡിയത്തില്‍ വൈകിട്ട് 8.15നും ഏറ്റുമുട്ടും. പതിമൂന്നാം തിയ്യതി മിസൈമീറും അല്‍സദ്ദും ഗ്രാന്റ് ഹമദ് സ്റ്റേഡിയത്തിലും അല്‍ജയ്ശും അല്‍അഹ്‌ലിയും അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തിലും മാറ്റുരക്കും. ആദ്യവാര മല്‍സരങ്ങളുടെ ഫിക്‌സ്ചറാണ് ഖത്തര്‍ സ്റ്റാര്‍സ് ലീഗ്  ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വാരാന്ത്യങ്ങളില്‍ 26 ഘട്ടങ്ങളിലായാണ് ലീഗ് മത്സരം പൂര്‍ത്തിയാകുന്നത്. ഏപ്രിലിലാണ് ലീഗ് പൂര്‍ത്തിയാവുക. ടീമുകളെല്ലാം പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വിദേശരാജ്യങ്ങളിലായിരുന്നു ക്ലബ്ബുകളുടെ പരിശീലനം. അല്‍ സദ്ദ് ഓസ്ട്രിയയിലും ലഖ്‌വിയ തുര്‍ക്കിയിലും അല്‍ ഖര്‍ത്തിയാത്ത് സ്ലൊവേനിയയിലും അല്‍ഖോര്‍ നെതര്‍ലന്‍ഡിലുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.  1963ലാണ് ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ ആദ്യ സീസണ്‍ ആരംഭിച്ചതെങ്കിലും ഔദ്യോഗികമായി തുടക്കം കുറിച്ചത് 1972ലാണ്. 43-ാമത് സ്റ്റാര്‍സ് ലീഗിനാണ് 11ന്  തുടക്കമാകുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!